പുതുവർഷ കലണ്ടർ സംഗീതസംവിധായകൻ എം. ജയചന്ദ്രൻ ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖിന് നൽകി പ്രകാശനം ചെയ്യുന്നു
ദമ്മാം: ദാർ അസ്സിഹ, ഖിമ്മത് അസ്സിഹ മെഡിക്കൽ സെന്ററുകൾ പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനംചെയ്തു. പ്രശസ്ത സംഗീതസംവിധായകൻ എം. ജയചന്ദ്രൻ പ്രകാശനം നിർവഹിച്ചു. പ്രവാസി എഴുത്തുകാരി സോഫിയ ഷാജഹാന്റെ കവിതാ സമാഹാരങ്ങളുടെ പ്രകാശനവുമായി ബന്ധപ്പെട്ട് ദമ്മാം കൾച്ചറൽ ഫോറം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിലാണ് കലണ്ടർ പ്രകാശനം നിർവഹിച്ചത്.
ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ്, ഇറാം മെഡിക്കൽ സെന്റർ ഡയറക്ടർ മുഹമ്മദ് അഫ്നാസ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ സുനിൽ മുഹമ്മദ്, ഫിനാൻസ് മാനേജർ ഇ.പി. സുധീർ, ആലിക്കുട്ടി, ഷാജഹാൻ, സോഫിയ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.