ഏ​ഴാ​മ​ത്​ സൗ​ദി ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ൽ വി​ജ​യി​ക​ളാ​യ​വ​ർ സ്വ​ർ​ണ ഈ​ന്ത​പ്പ​ന ട്രോ​ഫി​ക​ളു​മാ​യി 

സൗ​ദി സി​നി​മ സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ പു​തി​യ ചി​റ​കു​ക​ൾ: ഏ​ഴാ​മ​ത്​ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്​ പ്രൗ​ഢോ​ജ്ജ്വ​ല സ​മാ​പ്​​തി

റി​യാ​ദ്​: സൗ​ദി​യു​ടെ സി​നി​മ മോ​ഹ​ങ്ങ​ൾ​ക്ക്​ പു​തി​യ ആ​കാ​ശ​വും ചി​റ​കു​ക​ളും ന​ൽ​കി ഏ​ഴാ​മ​ത്​ സൗ​ദി ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ന്​ സ​മാ​പ​നം. സൗ​ദി സം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ൽ കി​ങ്​​ അ​ബ്​​ദു​ൽ അ​സീ​സ്​ സെൻറ​ർ ഫോ​ർ വേ​ൾ​ഡ്​ ക​ൾ​ച​ർ (ഇ​ത്ര)​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്​ ക​ൾ​ച​റ​ൽ ആ​ൻ​ഡ്​​ ആ​ർ​ട്​​സ്​ ആ​ണ്​ മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. ഏ​ഴു​ദി​വ​സം നീ​ണ്ട മേ​ള​യി​ൽ സൗ​ദി​യി​ൽ​നി​ന്നു​ള്ള 36 ചി​ത്ര​ങ്ങ​ളും വി​വി​ധ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 21 ചി​ത്ര​ങ്ങ​ളു​മാ​ണ്​ മാ​റ്റു​ര​ച്ച​ത്.

'ഇ​ത്ര'​യി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ മേ​ള​യി​ലെ ഗോ​ൾ​ഡ​ൻ പാം ​അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ഫീ​ച്ച​ർ ചി​ത്ര​ത്തി​നു​ള്ള ഗോ​ൾ​ഡ​ൻ പാം ​അ​വാ​ർ​ഡ്​ 'ഹ​ദ് അ​ൽ-​താ​ർ' എ​ന്ന സി​നി​മ നേ​ടി​യ​പ്പോ​ൾ, 'ദ ​ലി​റ്റി​ൽ ബേ​ഡ്' എ​ന്ന ചി​ത്രം മി​ക​ച്ച ഹ്ര​സ്വ​ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡും 'റോ​ഷാ​നാ​സ്​ സ്​​റ്റോ​റി' എ​ന്ന സി​നി​മ മി​ക​ച്ച ഡോ​ക്യു​മെൻറ​റി​ക്കു​ള്ള അ​വാ​ർ​ഡും നേ​ടി.

പു​തു​മു​ഖ ചി​ത്ര​ത്തി​നും സം​വി​ധാ​യ​ക​നു​മു​ള്ള അ​വാ​ർ​ഡ്​ സു​ൽ​ത്താ​ൻ റാ​ബി ഒ​രു​ക്കി​യ 'ദ ​എ​ഗ്​ ഓ​ഫ്​ റി​ബ​ലി​യ​ൻ' എ​ന്ന ചി​ത്രം സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ന​ട​നു​ള്ള ഗോ​ൾ​ഡ​ൻ പാം ​അ​വാ​ർ​ഡ് 'ഫോ​ർ​ട്ടി ഇ​യേ​ഴ്​​സ്​ ആ​ൻ​ഡ്​ വ​ൺ നൈ​റ്റ്​ ' എ​ന്ന സി​നി​മ​യി​ലെ നാ​യ​ക​ൻ മി​ഷാ​ൽ അ​ൽ-​മു​ത്തൈ​രി​യും മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ് യു​വ നാ​യി​ക ബ​സി​മ അ​ൽ-​ഹ​ജ്ജ​റും നേ​ടി. 'ദ ​ലേ​ഡി ഓ​ഫ് സീ' ​എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വി​സ്​​മ​ര​ണീ​യ​മാ​ക്കി​യ​താ​ണ്​ ഇ​വ​രെ അ​വാ​ർ​ഡി​ന്​ അ​ർ​ഹ​യാ​ക്കി​യ​ത്. മി​ക​ച്ച സം​ഗീ​ത​ത്തി​നു​ള്ള ഗോ​ൾ​ഡ​ൻ പാം ​അ​വാ​ർ​ഡും 'ഫോ​ർ​ട്ടി ഇ​യേ​ഴ്​​സ്​ ആ​ൻ​ഡ്​ വ​ൺ നൈ​റ്റ്​ ' എ​ന്ന ചി​ത്ര​ത്തി​നാ​ണ്.

കൂ​ടാ​തെ, പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡും ഈ ​ചി​ത്രം സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള പു​ര​സ്​​കാ​രം ഷാ​ദ് അ​മി​ൻ സം​വി​ധാ​നം ചെ​യ്​​ത 'സ​യ്ദെ​ത് അ​ൽ-​ബ​ഹ​ർ' എ​ന്ന ചി​ത്രം ക​ര​സ്ഥ​മാ​ക്കി. ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​െൻറ ഡ​യ​റ​ക്​​ട​ർ അ​ഹ​മ്മ​ദ്​ അ​ൽ-​മു​ല്ല വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. സൗ​ദി​യി​ലെ തി​യ​റ്റു​ക​ളി​ൽ അ​റ​ബ്​ ജീ​വി​ത​ത്തി​െൻറ ഹൃ​ദ​യം തു​ടി​ക്കു​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ൾ ഇ​ടം പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - New Wings for Saudi Cinema Dreams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.