മലർവാടി റാക്കയിൽ ആരംഭിച്ച പുതിയ യൂനിറ്റുകളിലെ അംഗങ്ങൾ
അൽഖോബാർ: അൽഖോബാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മലർവാടി, സ്റ്റുഡന്റസ് ഇന്ത്യ എന്നിവക്ക് റാക്കയിൽ പുതിയ യൂനിറ്റുകൾക്ക് തുടക്കമായി. അൽഖുദ്യരി കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ മലർവാടി, സ്റ്റുഡന്റസ് ഇന്ത്യ അംഗങ്ങൾ, രക്ഷിതാക്കൾ, റിസോഴ്സ് പേർസൺസ് എന്നിവരുടെ സാന്നിധ്യത്തിൽ തനിമ അൽഖോബാർ പ്രിസിഡന്റ് എസ്.ടി ഹിഷാം ലോഞ്ചിങ് വിഡിയോ ക്ലിക്ക് ചെയ്തു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അഷ്മൽ ഖുർആനിൽ നിന്ന് അവതാരിപ്പിച്ചു. അൽഖോബാർ സ്റ്റുഡന്റ് ഇന്ത്യ കോഓഡിനേറ്റർ അബ്ദുസമദ് ആമുഖം നടത്തി. തനിമ എക്സിക്യൂട്ടിവ് അംഗം എ.കെ അസീസ് കുട്ടികളുമായി സംവദിച്ചു. ഹബീബ് മാങ്കോട് രജനയും ജസീൽ കണ്ണൂർ സംഗീതവും നൽകിയ മലർവാടി ലോഞ്ചിങ് സോങ് മലർവാടി കുട്ടികൾ അവതരിപ്പിച്ചു.
സാമൂഹ്യ നന്മയുള്ള സ്കിറ്റ് സ്റ്റുഡന്റസ് ഇന്ത്യ വിദ്യാർഥികൾ അവതരിപ്പിച്ചു. ഫലസ്തീന് ഐക്യദാർഢ്യം നേർന്നു കൊണ്ട് ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്രിക്കുന്ന പരിപാടി നടന്നു. മലർവാടി അൽഖോബാർ ഘടകം കോഓഡിനേറ്റർ പി.ടി അഷ്റഫ് പരിപാടി നിയന്ത്രിച്ചു. റൈജു അൽമറായി, സഹൽ, ശംസുദ്ദീൻ. ഷുഹൈബ്, അഫ്സൽ എന്നിവർ സംസാരിച്ചു. അൽഖോബാർ വനിത പ്രസിഡന്റ് റൂഹി ബാനു, സൽവ, ഫാത്തിമ, റഹ്സ അനസ്, ആദില, നിസാർ, ബബിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മലർവാടി അംഗം ഇബ്രാഹിം കാരണത്ത് സ്വാഗതവും ഖലീൽ റഹ്മാൻ നന്ദിയും പ്രാർഥനയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.