റി​യാ​ദ് ഡ്യൂ​ണ്‍സ് സ്‌​കൂ​ളി​ല്‍ പു​തി​യ വി​ദ്യാ​ര്‍ഥി സെ​ന​റ്റ് സ്ഥാ​നാ​രോ​ഹ​ണത്തിൽനിന്ന്

ഡ്യൂ​ണ്‍സ് സ്‌​കൂ​ളി​ല്‍ പു​തി​യ വി​ദ്യാ​ര്‍ഥി സെ​ന​റ്റ് സ്ഥാ​നാ​രോ​ഹ​ണം

റി​യാ​ദ്: ഡ്യൂ​ണ്‍സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ളി​ലെ പു​തി​യ വി​ദ്യാ​ര്‍ഥി സെ​ന​റ്റ് അം​ഗ​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. യാ​ര ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ആ​സി​മ സ​ലീം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ഡ്യൂ​ണ്‍സ് സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ സം​ഗീ​ത അ​നൂ​പ് സെ​ന​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള ബാ​ഡ്ജു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ആ​സി​മ സ​ലീം മു​ഖ്യാ​തി​ഥി​യാ​യി. വി​ദ്യാ​ർ​ഥി സെ​ന​റ്റി​ൽ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ അ​ന്‍വി സി​നോ​ജ് (ഹെ​ഡ് ഗേ​ള്‍), ന​ബ ഷാ​ന്‍ (വൈ​സ് ഹെ​ഡ് ഗേ​ള്‍) എ​ന്നി​വ​രും, ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഭ​ര​ത് രാ​മ​മൂ​ര്‍ത്തി (ഹെ​ഡ് ബോ​യ്), ഈ​ഥ​ന്‍ ജോ​സ​ഫ് (വൈ​സ് ഹെ​ഡ് ബോ​യ്) എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു.

ഇ​വ​ർ​ക്കൊ​പ്പം കാ​യി​കം, അ​ച്ച​ട​ക്കം, സാം​സ്‌​കാ​രി​കം, എ​ഡി​റ്റോ​റി​യ​ല്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളും സ്ഥാ​ന​മേ​റ്റു. ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി വി​ദ്യാ​ര്‍ഥി​ക​ളു​ടെ മ​നോ​ഹ​ര​മാ​യ നൃ​ത്താ​വി​ഷ്‌​ക്കാ​ര​വും അ​ര​ങ്ങേ​റി. സ്‌​കൂ​ൾ മാ​നേ​ജ​ര്‍ അ​ബീ​ര്‍ അ​ല്‍ഗാം​ദി, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ സോ​ജി എ​ബ്ര​ഹാം, ഡ്യൂ​ണ്‍സ് മു​ര്‍സ​ലാ​ത്ത് ബ്രാ​ഞ്ച് വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ വി​ദ്യ വി​നോ​ദ്, ദ​റ​ത്തു​സ്സ​ലാം അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ആ​ന്‍ഡ് ഫി​നാ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ഷ​നോ​ജ് അ​ബ്​​ദു​ല്ല, ക​ണ്‍ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍സ് ഷാ​നി​ജ ഷ​നോ​ജ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പു​തി​യ ഹെ​ഡ് ബോ​യ് ഭ​ര​ത് രാ​മ​മൂ​ര്‍ത്തി​യും ഹെ​ഡ് ഗേ​ള്‍ അ​ന്‍വി സി​നോ​ജും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - New student senate seat at Dunes School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.