മക്ക മേഖലയിൽ നടപ്പാക്കുന്നത്​ 5,000 കോടി റിയാലി​െൻറ പദ്ധതികൾ ^ഗവർണർ

ജിദ്ദ: മക്ക മേഖലയിൽ 51 ശതകോടി റിയാലി​​​െൻറ പദ്ധതികൾ നടപ്പിലാക്കിവരുന്നതായി മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ.  ഹറം പദ്ധതികൾ, ജിദ്ദ മേഖലയിലെ കിങ്​ അബ്​ദുൽ അസീസ്​ വിമാനത്താവളം, റെയിൽവേ സ്​റ്റേഷൻ എന്നിങ്ങനെ വൻകിട പദ്ധതികൾക്ക്​ പുറമേയാണിത്​. ജിദ്ദയിൽ മാത്രം 1,600 കോടി റിയാലി​​​െൻറ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും മക്ക ഗവർണർ പറഞ്ഞു. ​റാബിഗിലും മറ്റും നേരത്തെ ആരംഭിച്ച പല പദ്ധതികളും ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്​. മേഖലയുടെ വളർച്ചക്ക്​ വിദ്യാർഥികൾക്ക്​ വേണ്ട പരിശീലന പരിപാടികൾ ഒരുക്കുന്നുണ്ട്​. 

തുമൂഹ്​ എന്ന പേരിലുള്ള പരിശീലന പരിപാടിയിലൂടെ റാബിഗിലേയും മറ്റും 5000 ത്തോളം പേർക്ക്​ പരിശീലനം നൽകാൻ കഴിഞ്ഞു​.  മേഖലയുടെ വളർച്ചക്ക്​ സ്വദേശികളായ വ്യവസായ പ്രമുഖകരുടെ പങ്കാളിത്വമുണ്ടാകണമെന്ന്​ ഗവർണർ ആവശ്യപ്പെട്ടു. ഒരാഴ്​ചയിലേറെ നീണ്ട ഗവർണറുടെ മേഖല സന്ദർശനം ഇന്നലെയാണ്​ പൂർത്തിയായത്​. ജിദ്ദ ഗവർണറേറ്റ്​ പ്രാദേശിക കൗൺസിൽ യോഗത്തിൽ  മക്ക ഗവർണർ അധ്യക്ഷത വഹിച്ചു. ജിദ്ദ ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദും സന്നിഹിതനായിരുന്നു.   

Tags:    
News Summary - new project- saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.