ജിദ്ദ: ജി.സി.സിയിലെ ഏറ്റവും വലിയ ഇന്ത്യൻ ഫുട്ബാൾ കൂട്ടായ്മയായ ജിദ്ദയിലെ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന് (സിഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന 31ാമത് ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബേബി നീലാമ്പ്ര (പ്രസിഡന്റ്), നിസാം മമ്പാട് (ജനറൽ സെക്രട്ടറി) എന്നിവരെ യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ബേബി നീലാംബ്ര ഇത് നാലാം തവണയാണ് പ്രസിഡന്റ് ആവുന്നത്. ജനറൽ സെക്രട്ടറിയായി നിസാം മമ്പാട് രണ്ടാം തവണയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷററായി അൻവർ വല്ലാഞ്ചിറയെയും തിരഞ്ഞെടുത്തു. ജിദ്ദ ഫ്രന്റ്സ് ക്ലബ് പ്രതിനിധി റാസിക്ക് മാളിയേക്കൽ നിർദേശിച്ച് സോക്കർ ഫ്രീക്സ് പ്രതിനിധി അബ്ദുൽ ഫത്താഹ് പിന്താങ്ങിയ പാനലിനെ 13 നിർവാഹകസമിതി അംഗങ്ങൾ, 11 എക്സിക്യുട്ടിവ് അംഗങ്ങൾ, 57 ഓളം ക്ലബ് പ്രതിനിധികൾ എന്നിവരടങ്ങിയ സമിതിയാണ് തിരഞ്ഞെടുത്തത്.
ബേബി നീലാമ്പ്ര, നിസാം മമ്പാട്, അൻവർ വല്ലാഞ്ചിറ
മറ്റു ഭാരവാഹികൾ: സലീം എരഞ്ഞിക്കൽ, സലാം അമൂദി, ഷരീഫ് പരപ്പൻ, യാസിർ അറഫാത്ത്, നിസാം പാപ്പറ്റ, ഫിറോസ് ചെറുകോട് (വൈസ് പ്രസി.), അയ്യൂബ് മുസ്ലിയാരകത്ത്, ഷഫീഖ് പട്ടാമ്പി, അബു കട്ടുപ്പാറ, കെ.സി മൻസൂർ, ജംഷി കൊട്ടപ്പുറം, ഫിർദൗസ് കൂട്ടിലങ്ങാടി (ജോയി. സെക്രട്ടറി), അൻവർ കരിപ്പ (ജനറൽ ക്യാപ്റ്റൻ), കെ.ടി ഖലീൽ (വൈസ് ക്യാപ്റ്റൻ), പി.വി സഫീറുദ്ദീൻ (ട്രഷറി ഓഫീസർ), കെ.പി അബ്ദുൽസലാം (മുഖ്യ ഉപദേഷ്ടാവ്), നാസർ ശാന്തപുരം (മുഖ്യ രക്ഷാധികാരി), സഹീർ പുത്തൻ (രക്ഷാധികാരി). വരണാധികാരിയുടെ ചുമതലയുള്ള സിഫ് മുൻ ജനറൽ സെക്രട്ടറി അബ്ദുൾ ഗനിയുടെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
സുൽഫി (ചെയർമാൻ, മഹ്ജർ എഫ്.സി), മുന്ന (ബ്ലാസ്റ്റേഴ്സ് എഫ്.സി), ആസാദ് (വൈ.സി.സി), ലബീബ് കാഞ്ഞിരാല (ഫ്രന്റ്സ് ജിദ്ദ), റഷീദ് പാണ്ടിക്കാട് (എ.സി സി), ഷിഹാബ് പൊറ്റമ്മൽ (ബ്ലു സ്റ്റാർ സീനിയേഴ്സ്), സുബ്ഹാൻ (യൂത്ത് ഇന്ത്യ), കെ.പി ഇസ്മായിൽ (യാംബു എഫ് സി), ജാസിം കൊടിയത്തൂർ (ജിദ്ദ എഫ്.സി),\സിഫ് സാരഥികളായ യാസർ അറഫാത്ത്, സലാം അമൂദി, സലീം മമ്പാട്, നിസാം പാപ്പറ്റ, ഫത്താഹ്, കുഞ്ഞാലി, ഫിറോസ് ചെറു കോട്, കെ.പി മജീദ്, കെ.സി ബഷീർ, നാസർ ശാന്തപുരം, സഹീർ പുത്തൻ, അയ്യൂബ് മുസ്ലിയാരകത്ത് എന്നിവർ ആശംസകൾ നേർന്നു. ഈ വർഷത്തെ സിഫ് ടൂർണമെന്റ് ഒക്ടോബർ മാസത്തിൽ നടക്കുമെന്നും ടൂർണമെന്റിന്റെ സുഖമമായ നടത്തിപ്പിന് ഒറ്റക്കെട്ടായി എല്ലാ ഭാരവാഹികളും ക്ലബ് പ്രതിനിധികളും സഹകരിക്കണമെന്നും നാളിതുവരെ തനിക്കും തന്റെ സഹപ്രവർത്തകർക്കും നൽകിയ നിസ്സീമമായ എല്ലാ പിന്തുണകൾക്കും നന്ദി പറയുന്നതോടൊപ്പം തുടർന്നും അതുണ്ടാവണമെന്നും പുതുതായി തിരഞ്ഞെടുത്ത ബേബി നീലാമ്പ്ര അഭ്യർഥിച്ചു. ജനറൽ സെക്രട്ടറി നിസാം മമ്പാട് സ്വാഗതവും ട്രഷറർ അൻവർ വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.