മുഹമ്മദ് ഹുസൈൻ ബാലരാമപുരം (പ്രസിഡന്റ്), സക്കീർ ഹുസൈൻ (ജനറൽ സെക്രട്ടറി), നൗഷാദ് ആറ്റിങ്ങൽ (ട്രഷറർ), നാസിമുദ്ദീൻ മണനാക്ക് (ചെയർമാൻ)
ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ജിദ്ദ (ടി.പി.എ) കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുലൈമാനിയയിലെ രഹാൻ വില്ലയിൽ കൂടിയ എക്സികൂട്ടിവ് കമ്മിറ്റിയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുൻ കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളെ യോഗം മുക്തകണ്ഠം പ്രശംസിച്ചു. സിറാജ് വടശ്ശേരിക്കോണം തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു. 2026 ജനുവരി രണ്ടാം തീയതി കൂട്ടായ്മയുടെ ജനറൽ ബോഡിയും ഫെബ്രുവരി 20 ന് ഇഫ്താർ സംഗമം നടത്താനും യോഗം തീരുമാനിച്ചു.
പുതിയ ഭാരവാഹികൾ: മുഹമ്മദ് ഹുസൈൻ ബാലരാമപുരം (പ്രസിഡന്റ്), സക്കീർ ഹുസൈൻ (ജനറൽ സെക്രട്ടറി),നൗഷാദ് ആറ്റിങ്ങൽ (ട്രഷറർ), നാസിമുദ്ദീൻ മണനാക്ക് (ചെയർമാൻ), മുഹമ്മദ് അസ്‌ലം, വിശാൽ, കെ. മനോജ് (വൈസ് പ്രസിഡന്റ്), തസ്‌നി നുജൂ, അസീം, ബൈജു സുലൈമാൻ (സെക്രട്ടറി), അൻഷാദ് (ജോയിന്റ് ട്രഷറർ), അൻവർ കല്ലമ്പലം (കൺവീനർ - ജീവകാരുണ്യം), വിവേക് (കല ആൻഡ് സാംസ്കാരികം), സജീവ് കവലയുർ (ലോജിസ്റ്റിക്), സുനിൽ കല്ലമ്പലം (മീഡിയ), ഷാനുമോൻ കരമന (കായികം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.