ജിദ്ദ സൗദി കരുവാരകുണ്ട് കുട്ടത്തി മഹല്ല് പ്രവാസി കൂട്ടായ്മ
ജനറൽബോഡി യോഗത്തിൽ പങ്കെടുത്തവർ
ജിദ്ദ: കരുവാരകുണ്ട് കുട്ടത്തി മഹല്ല് പ്രവാസി കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ജിദ്ദയിൽ നടന്നു. മഹല്ല് പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിെൻറ ഭാഗമായി നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.ടി. റിയാസ് (പ്രസി.), അഷ്റഫ് റയാൻ (ജന. സെക്ര.), ഇ.കെ. അലവി (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
താജുദ്ദീൻ മക്ക യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.ടി. റിയാസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ട്രഷറർ ഇ.കെ. അലവി അവതരിപ്പിച്ചു. യോഗത്തിൽ കെ. ഗഫൂർ, കെ.ടി. അബു, ഇ.കെ. ഹക്കീം, സി.എം. സുനീർ, സി.ടി. ഷൗക്കത്ത്, സി.എം. സമീർ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. പി.കെ. നാസർ, വി.പി. അഫ്സൽ, എം.പി. അൻസാർ, ടി. മൻസൂർ, അറഫുദ്ദീൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അഷ്റഫ് റയാൻ സ്വാഗതവും കെ. ഉസ്മാൻ മദീന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.