അബ്ദുൽ ഖയ്യൂം ബുസ്താനി (പ്രസി.), അബ്ദുറസാഖ് സ്വലാഹി (ജന. സെക്ര.), മുഹമ്മദ് സുൽഫീക്കർ (ട്രഷ.), അഡ്വ. അബ്ദുൽ ജലീൽ (സീനിയർ വൈ. പ്രസി.), അബ്ദുസ്സലാം ബുസ്താനി (ദഅ്വ കൺ.)
റിയാദ്: 2025-27 പ്രവർത്തന കാലയളവിലേക്കുള്ള റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സെൻട്രൽ ഭരണസമിതിയും ആറ് യൂനിറ്റ് ഭാരവാഹികളും ചുമതലയേറ്റു. അബ്ദുൽ ഖയ്യൂം ബുസ്താനി (പ്രസി.), അബ്ദുറസാഖ് സ്വലാഹി (ജന. സെക്ര.), മുഹമ്മദ് സുൽഫീക്കർ (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
പി. നൗഷാദ് അലി, അഡ്വ. അബ്ദുൽ ജലീൽ, മുജീബ് അലി തൊടികപ്പുലം, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മൂസ തലപ്പാടി (വൈ. പ്രസി.), അബ്ദുസ്സലാം ബുസ്താനി, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി, റഷീദ് വടക്കൻ (ജോ. സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അഷ്റഫ് തിരുവനന്തപുരം, അംജദ് കുനിയിൽ, അഷ്റഫ് തലപ്പാടി, അബ്ദുറസാഖ് എടക്കര, ഹനീഫ മാസ്റ്റർ, ഇക്ബാൽ വേങ്ങര, കബീർ ആലുവ, ഷംസുദ്ദീൻ പുനലൂർ, സിബ്ഗത്തുല്ല, ഷുക്കൂർ ചേലാമ്പ്ര, സുബൈർ കൊച്ചി, ഉമൈർഖാൻ തിരുവനന്തപുരം, ഉസാമ മുഹമ്മദ്, ഫൈസൽ കുനിയിൽ, അറഫാത്ത് കോട്ടയം, നിസാർ, മുജീബ് ഒതായി, അബ്ദുറഹ്മാൻ മദീനി ആലുവ, മാസിൻ അസീസിയ, ഫിറോസ് മലസ് എന്നിവർ സെൻട്രൽ പ്രവർത്തകസമിതി അംഗങ്ങളാണ്.
ഇസ്ലാഹി സെന്റർ ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ആറ് യൂനിറ്റുകളിലെ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഫൈസൽ കുനിയിൽ, ഹനീഫ് മാസ്റ്റർ, കെ. നിസാർ (ബത്ഹ), അഷ്റഫ് തിരുവനന്തപുരം, ഷംസുദ്ദീൻ പുനലൂർ, ഉമർ ഖാൻ (ശുമൈസി), കെ.എം. സുബൈർ, മാസിൻ, ഫായിസ് (അസീസിയ), അബ്ദുനാസർ മണ്ണാർക്കാട്, അബുദുറസാഖ് എടക്കര, നിസാർ അഹമ്മദ് (റൗദ), ആസിഫ് കണ്ണിയൻ, ഫിറോസ്, റംസി മാളിയേക്കൽ (മലസ്), അബ്ദുറഹ്മാൻ മദീനി ആലുവ, എൻജി. താരിഖ് ഖാലിദ്, ഷംസീർ ചെറുവാടി (നോർത്ത് റിയാദ്) എന്നിവരെ അതത് യൂനിറ്റുകളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ പദവികളിലേക്ക് തെരഞ്ഞെടുത്തു. ബത്ഹയിലെ റിയാദ് സലഫി മദ്റസയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലും അതത് യൂനിറ്റുകളിൽ നടന്ന സംഗമങ്ങളിലുമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 2027 ഡിസംബർ വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.
അഡ്വ. അബ്ദുൽ ജലീൽ, പി. നൗഷാദ് അലി, അബ്ദുസ്സലാം ബുസ്താനി എന്നിവരായിരുന്നു ഇലക്ഷൻ സമിതി. 1983 മുതൽ റിയാദിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്വ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ അനുമതിയോടെയും റിയാദിലെ വിവിധ ഗവൺമെന്റ് ഫൗണ്ടേഷനുകളുടെ സഹകരണത്തോടെയുമാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.