സ​ലാം മാ​റ​മ്പ​ള്ളി (ര​ക്ഷാ), ക​രീം കാ​നാ​മ്പു​റം (പ്ര​സി.), ഉ​സ്മാ​ൻ പ​രീ​ത് (സെ​ക്ര.), അ​ൻ​വ​ർ മു​ഹ​മ്മ​ദ് (ട്ര​ഷ.)

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദിന് പുതിയ നേതൃത്വം

റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡൻറ് നസീർ കുമ്പശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കരീം കാനാമ്പുറം 2021-2022 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജീവകാരുണ്യ കൺവീനർ ഉസ്മാൻ പരീത് ജീവകാരുണ്യ റിപ്പോർട്ടും ട്രഷറർ അമീർ കൊപ്പറമ്പിൽ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

ഫിഫ ഖത്തർ വേൾഡ് കപ്പിനോടനുബന്ധിച്ച് അസോസിയേഷൻ നടത്തിയ പ്രവചന മത്സരത്തിലെ വിജയി എം.കെ. നിയാസിന് സമ്മാനം നൽകി. സംഘടനയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് മുൻ പ്രസിഡൻറുമാരായ സലാം മാറമ്പള്ളി, അലി ആലുവ, അലി വാരിയത്ത്, നസീർ കുമ്പശ്ശേരി എന്നിവർ നേതൃത്വം നൽകി.

സലാം മാറമ്പള്ളി (രക്ഷാ), കരീം കാനാമ്പുറം (പ്രസി.), ഉസ്മാൻ പരീത് (സെക്ര.), അൻവർ മുഹമ്മദ് (ട്രഷ.), മുജീബ് മൂലയിൽ (ജീവകാരുണ്യ കൺ), നിസാർ (മീഡിയ കൺ), സാജു ദേവസ്യ, കുഞ്ഞുമുഹമ്മദ് (ആർട്സ് ആൻഡ് സ്പോർട്സ് കൺ), മുഹമ്മദാലി മരോട്ടിക്കൽ, ജോർജ് ജേക്കബ് (വൈ. പ്രസി.), ബഷീർ കുപ്പിയാൻ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ഷമീർ പോഞ്ഞാശ്ശേരി, നിയാസ് ഇസ്മാഈൽ, പ്രവീൺ ജോർജ്, നൗഷാദ് പള്ളത്ത്, ഷാനവാസ്, അലി സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. രക്ഷാധികാരി അലി വാരിയത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് മുജീബ് കാലടി നന്ദിയും പറഞ്ഞു.

Tags:    
News Summary - New leadership for Perumbavoor Pravasi Association Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.