സലാഹ് കാരാടൻ സൗദി(പ്രസി.), അബ്ദുൽ ലത്തീഫ് നല്ലളം ഖത്തർ(ജന. സെക്ര.), ഹസൈനാർ അൻസാരി
യു.എ.ഇ (ട്രഷ.)
ജിദ്ദ: ഗൾഫ് ഇസ്ലാഹി സെന്ററുകളുടെ സംയുക്ത കൂട്ടായ്മയായ ജി.സി.സി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സലാഹ് കാരാടൻ സൗദി (പ്രസി.), അബ്ദുൽ ലത്തീഫ് നല്ലളം ഖത്തർ (ജന. സെക്ര.), ഹസൈനാർ അൻസാരി യു.എ.ഇ (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
സുലൈമാൻ മദനി ഖത്തർ, സിദ്ദീഖ് മദനി കുവൈത്ത്, ഹുസൈൻ മാസ്റ്റർ ഒമാൻ എന്നിവർ വൈസ് പ്രസിഡന്റുമാരും സാബിർ ഷൗക്കത്ത് യു.എ.ഇ, ഫാറൂഖ് സ്വലാഹി സൗദി, നൂറുദ്ദീൻ എന്നിവർ സെക്രട്ടറിമാരുമാണ്. കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന ഭാരവാഹികളായ എം. അഹമ്മദ്കുട്ടി മദനി, എൻ.എം. അബ്ദുൽ ജലീൽ, എം.ടി. മനാഫ് മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ജെൻഡർ ന്യൂട്രൽ ആശയങ്ങളുടെ മറവിൽ സമൂഹത്തെ അരാചകവത്കരിക്കുകയും കുടുംബസംവിധാനത്തെ അരക്ഷിതമാക്കുകയും ചെയ്യുന്ന നവ ലിബറൽ നീക്കങ്ങളുടെ അപകടം സമൂഹം തിരിച്ചറിയണമെന്ന് ജി.സി.സി കോഓഡിനേഷൻ സമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ നയരേഖയിലൂടെയും പാഠ്യ പദ്ധതിയിലൂടെയും വരെ ഇത്തരം അജണ്ടകൾ ഒളിച്ചുകടത്താനുള്ള ശ്രമങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്.
മതനിരാസവും മൂല്യനിരാസവും പരിഷ്കാരമായിക്കണ്ട രാജ്യങ്ങൾ തെറ്റുതിരുത്തി സുഭദ്ര കുടുംബ വ്യവസ്ഥയിലേക്കും ധർമചിന്തകളിലേക്കും തിരിച്ചുനടക്കുന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. അപ്രായോഗികവും സാമൂഹിക വിരുദ്ധവുമായ വരട്ടുവാദങ്ങളെ വിപ്ലവമായി വാഴ്ത്തുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കേണ്ടതുണ്ടെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.