അബ്ബാസ് ചെമ്പൻ, ശിഹാബ് സലഫി എടക്കര, ശരീഫ് ബാവ തിരൂർ

ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍ററിന് പുതിയ കമ്മിറ്റി നിലവിൽ വന്നു

ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍ററിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. മാതൃ സംഘടനയായ കെ.എൻ.എം നാമനിർദേശം ചെയ്ത പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്. മുൻ കമ്മിറ്റിയുടെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട് അവതരണവും ചർച്ചയും മറുപടിയും പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും നടന്ന ജനറൽ ബോഡി യോഗം അബ്ബാസ് ചെമ്പൻ നിയന്ത്രിച്ചു. ശിഹാബ് സലഫി ഉദ്ബോധന പ്രസംഗം നടത്തി. അംജദ്, ആഷിക് മഞ്ചേരി, മുസ്തഫ ദേവർഷോല, നൗഫൽ കരുവാരക്കുണ്ട്, മുഹിയുദ്ദീൻ താപ്പി, നൂരിഷ വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഹുസൈൻ പരവക്കലിന് അബ്ബാസ് ചെമ്പൻ ഉപഹാരം നൽകി. ശിഹാബ് സലഫി എടക്കര സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: അബ്ബാസ് ചെമ്പൻ (പ്രസി.), ശിഹാബ് സലഫി എടക്കര (ജന. സെക്ര.), ശരീഫ് ബാവ തിരൂർ (ട്രഷ.), നൂരിഷ വള്ളിക്കുന്ന്, മുസ്തഫ ദേവർഷോല (വൈസ് പ്രസി.), ഷാഫി മജീദ് ആലപ്പുഴ, നൗഫൽ കരുവാരക്കുണ്ട് (സെക്ര.). പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി നൂരിഷ വള്ളിക്കുന്ന് (ദഅവ), മുസ്തഫ ദേവർഷോല (മദ്രസ), ഷാഫി ആലപ്പുഴ (നിച്ച് ഓഫ് ട്രൂത്ത്), നൗഫൽ കരുവാരക്കുണ്ട് (ഓഡിയോ വിഡിയോ), അബ്ദുൽ അസീസ് സ്വലാഹി (ലേൺ ദി ഖുർആൻ ആൻഡ് മുസാബഖ), അമീൻ പരപ്പനങ്ങാടി (മൊബൈൽ ആപ്ലിക്കേഷൻ ആൻഡ് ഓൺലൈൻ കോഴ്സ്), കെ.വി. മുഹമ്മദ് വേങ്ങര (പബ്ലിക് റിലേഷൻസ്), മുഹമ്മദ് കുട്ടി നാട്ടുകൽ (മെയിന്റനൻസ്), ശരീഫ് ദേവർഷോല (ഐ.ടി), മുഹിയുദ്ദൻ താപ്പി (മീഡിയ ആൻഡ് പബ്ലിസിറ്റി), നജീബ് കാരാട്ട് (റിലീഫ് ആൻഡ് സോഷ്യൽ വെൽഫെയർ), അഷ്‌റഫ് കിനാശ്ശേരി (പ്രസിദ്ധീകരണങ്ങൾ), സുബൈർ ചെറുകോട് (ഫുഡ് റിഫ്രഷ്മെന്‍റ് ആൻഡ് ബിവറേജ്), അഷ്‌റഫ് ആനക്കയം (ന്യൂ പ്രോജക്ട്), സുബൈർ പന്നിപ്പാറ (എംപ്ലോയ്‌മെന്‍റ്) എന്നിവർ കൺവീനർമാരായുള്ള ഇരുപതോളം സബ് കമ്മിറ്റികൾക്കും രൂപം നൽകി. വളന്‍റിയേഴ്സിന്‍റെ ചുമതല ഫജറുൽ ഹക്ക് പുലരിക്കും, വനിത വിങ്ങിന്‍റെ ചുമതല ഷാഫി ആലപ്പുഴക്കുമാണ്. സെന്‍റർ അംഗങ്ങളുടെ ഡേറ്റകൾ കൈകാര്യം ചെയ്യാനും, പുതിയ അംഗങ്ങളെ കണ്ടെത്താനുമുള്ള ചുമതല സുബൈർ പെരുമ്പാവൂർ കൺവീനർ ആയിട്ടുള്ള സബ് കമ്മിറ്റിക്കാണ്.

Tags:    
News Summary - New Leaders for the Indian Islahi Center in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.