ജിദ്ദ: മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളുടെ വികസനത്തിനായി 'കിദാന െഡവലപ്മെൻറ് കമ്പനി'ആരംഭിച്ചതായി മക്ക, മശാഇർ റോയൽ കമീഷൻ അറിയിച്ചു. കമീഷെൻറ ഉടമസ്ഥതയിലുള്ള ആദ്യ കമ്പനിയാണിത്. ആസ്ഥാനം മിനയായിരിക്കും. ഒരു ശതകോടി റിയാലിെൻറ മൂലധനത്തിലാണ് കമ്പനി സ്ഥാപിച്ചത്. പുണ്യസ്ഥലങ്ങളിലെ പുനർനിർമാണ ജോലികൾ സുസ്ഥിരതയിലേക്ക് നയിക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
കൂടുതലാളുകൾക്ക് ഹജ്ജ് കർമം നിർവഹിക്കാൻ സൗകര്യമൊരുക്കുക എന്ന 'വിഷൻ 2030'ലക്ഷ്യം കൈവരിക്കാൻ കമ്പനി ശ്രദ്ധചെലുത്തും. മുഴുവൻ വർഷവും ആളുകളെ ആകർഷിക്കുന്ന രീതിയിൽ പുണ്യസ്ഥലങ്ങളെ മാറ്റും. സുസ്ഥിര നഗരകേന്ദ്രമാക്കി മാറ്റും. ഹജ്ജ് സീസണുകളിൽ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും വർഷം മുഴുവനും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും സൗകര്യങ്ങളും ഒരുക്കുകയും ചെയ്യും. കെട്ടിടങ്ങൾ രൂപകൽപന ചെയ്യുകയും നടപ്പാക്കുകയും ചെയ്യും. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും.
പ്രവർത്തന മേഖലയുടെ വ്യാപ്തി ഏകീകരിക്കും. തീർഥാടകരുടെ സുരക്ഷക്കും സേവനങ്ങൾക്കും ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പ്രയോഗിക്കും തുടങ്ങിയവ കമ്പനിയുടെ പ്രവർത്തനങ്ങളിലുൾപ്പെടും. സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ കാലഘട്ടം മുതൽ ഇന്നോളം വരെ പുണ്യസ്ഥലങ്ങളുടെ വികസനത്തിന് വലിയ ശ്രദ്ധയും കരുതലും സൗദി ഗവൺമെൻറ് കാണിക്കുന്നുണ്ടെന്ന് കിദാന കമ്പനി ചെയർമാൻ അമീർ അബ്ദുല്ല ബിൻ ബന്ദർ പറഞ്ഞു. പുണ്യസ്ഥലങ്ങളുടെ പവിത്രതയും മതപരവും ചരിത്രപരവുമായ പദവിയും കാരണമാണത്. റോയൽ കമീഷെൻറ പ്രവർത്തനങ്ങളിൽ സുപ്രധാനമാണ് കിദാന കമ്പനിയുടെ രൂപവത്കരണമെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.