വിനോദ കലണ്ടർ ആയി;  ഇൗ വർഷം 5,000 പരിപാടികൾ

ജിദ്ദ: സൗദി അറേബ്യയുടെ വിനോദരംഗത്തി​​​െൻറ ചുക്കാൻ പിടിക്കുന്ന ജനറൽ എൻറർടൈൻമ​​െൻറ്​ അതോറിറ്റിയുടെ ഇൗ വർഷത്തെ പ്രാഥമിക കലണ്ടർ തയാറായി. 5,000 ലേറെ വൈവിധ്യമാർന്ന പരിപാടികളാണ്​ വർഷം ഉടനീളം പദ്ധതിയിട്ടിരിക്കുന്നത്​. കലണ്ടറി​​​െൻറ പൂർണരൂപം വ്യാഴാഴ്​ച പുറത്തുവിടും. 
വിഷൻ 2030 ​​​െൻറ ലക്ഷ്യങ്ങൾക്ക്​ കരുത്തുപകരുന്ന തരത്തിലുള്ള പരിപാടികൾക്കാണ്​ പ്രാമുഖ്യം നൽകിയിരിക്കുന്നതെന്ന്​ അതോറിറ്റി അധികൃതർ അറിയിച്ചു. ഉന്നത ഗുണനിലവാരവും ആസ്വാദനക്ഷമതയും ഉറപ്പുവരുത്തും. സമൂഹത്തിലുള്ള എല്ലാവിഭാഗം ആൾക്കാർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള പരിപാടികളായിരിക്കും ഉണ്ടാകുക. വൻ നഗരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ചെറുപട്ടണങ്ങളിലും പരിപാടികൾ വരുന്നുണ്ട്​. ഇൗ വർഷം ജനുവരിയിൽ സ്​കൂൾ മധ്യവാർഷിക അവധിക്കാലത്ത്​ രാജ്യത്തെ 18 നഗരങ്ങളിലാണ്​ ആഘോഷങ്ങൾ സംഘടിപ്പിച്ചത്​. മൊത്തം 45 വ്യത്യസ്​ത പരിപാടികളാണ്​ ജനുവരി 11 മുതൽ 20 വരെ രാജ്യമെങ്ങും ഇക്കാലയളവിൽ നടന്നത്​. 

Tags:    
News Summary - new calender - saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.