ജിദ്ദ: ജിദ്ദയിലെ പുതിയ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ സൗദി എയർലൈൻസ് പൂർത്തിയാക്കി. വിവിധ വകുപ്പുകളുമായി സഹകരിച്ച് പുതിയ വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവ പൂർത്തിയായാൽ ആഭ്യന്തര, വിദേശ സർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്നായിരിക്കും.
ഒരുക്കങ്ങൾ വിലയിരുത്താൻ സൗദി എയർലൈൻസ് മേധാവി എൻജി. സ്വാലിഹ് അൽജാസിർ വിമാനത്താവളം സന്ദർശിച്ചു.
സൗദി എയർലൈൻസിന് ഒരുക്കിയ ഭാഗങ്ങളും സൗകര്യങ്ങളും പരിശോധിച്ച അദ്ദേഹം ക്രമീകരണങ്ങൾ വിലയിരുത്തി. പുതിയ വിമാനത്താവളത്തിലേക്ക് പ്രവർത്തനങ്ങളും സേവനങ്ങളും മാറാൻ സൗദി എയർലൈൻസ് പൂർണമായും സജ്ജമായതായി അദ്ദേഹം പറഞ്ഞു. ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിെൻറ പദ്ധതികൾക്കും സേവനങ്ങൾക്കും വലിയ സഹായകമാകുന്നതാണ് പുതിയ സംവിധാനങ്ങൾ. അത്യാധുനിക രീതിയിൽ, നൂതന സംവിധാനങ്ങളോടും സൗകര്യങ്ങളോടും കൂടിയതാണ് പുതിയ വിമാനത്താവളമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം വിമാനത്താവളം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു തുടങ്ങുമെന്ന് സിവിൽ ഏവിയേഷൻഅതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇതിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായിവരികയാണ്. വിമാനത്തികത്തേക്ക് കയറാൻ സ്ഥാപിച്ച എയ്റോ ബ്രിഡ്ജുകളുടെ പരീക്ഷണം വിജയകരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.