ജിദ്ദ: പുതിയ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചു. അൽബാഹ, ഖൈസൂമ, ദവാദ്മി, തബൂക്ക്, യാമ്പു എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിച്ചത്. ഇതോടെ പുതിയ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന സ്ഥലങ്ങളുടെ എണ്ണം 11 ആയി.
മെയ് 29നാണ് വിമാനത്താവളത്തിൽ പരീക്ഷണ പ്രവർത്തനം ആരംഭിച്ചത്. അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ് ആഭ്യന്തര സർവീസുകളുടെ എണ്ണം കൂട്ടിവരികയാണ്.
വിമാനത്താവള പ്രവർത്തനങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പ്രൊഫ. അബ്ദുൽഹഖീം മുഹമ്മദ് അൽതമീമി പരിശോധിച്ചു. വിമാനത്താവളത്തിലെ മുഴുവൻ സംവിധാനങ്ങളും സേവനങ്ങളും പൂർണ സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷണ പ്രവർത്തനം നടത്തുന്നതെന്ന് സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു. അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നതിനു മുമ്പ് സാേങ്കതികം, സുരക്ഷ, സേവനം തുടങ്ങിയ രംഗങ്ങളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണം. ഇപ്പോൾ ഒന്നാം നമ്പർ ടെർമിനലാണ് പ്രവർത്തിക്കുന്നത്. അൽഖർയാത്ത്, അറാർ, അൽവജ്ഹ്, അൽഉലാ, ഹുഫൂഫ്, തുറൈഫ് എന്നിവിടങ്ങളിലേക്ക് സർവീസ് നേരത്തെ ആരംഭിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.