പോൾ ടി. ജോസഫ്, ഷൈൻ ചന്ദ്രസേനൻ, രാജേഷ് പിള്ള
ദുബൈ: അക്കാഫ് അസോസിയേഷന് പുതിയ ഭാരവാഹികൾ. കഴിഞ്ഞ ദിവസം അക്കാഫ് അസോസിയേഷൻ ഹാളിൽ ചേർന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കോട്ടയം ബസേലിയോസ് കോളജ് പ്രതിനിധി പോൾ ടി. ജോസഫ് പ്രസിഡന്റായി തുടരും. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ (എസ്.എൻ കോളജ് ശിവഗിരി, വർക്കല), ട്രഷറർ രാജേഷ് പിള്ള (പന്തളം എൻ.എസ്.എസ് പോളിടെക്നിക്), വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ് (സ്കൂൾ ഓഫ് എൻജിനീയറിങ്, കളമശ്ശേരി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വി.സി വിൻസന്റ് വലിയ വീട്ടിൽ (സെന്റ് സ്റ്റീഫൻ, ഉഴവൂർ), സുനിൽ കുമാർ (എൻ.എസ്.എസ് ഹിന്ദു കോളജ് ചങ്ങനാശ്ശേരി), ഗിരീഷ് മേനോൻ (എം.ഇ.എസ്, പൊന്നാനി), സി.എൽ. മുനീർ (കാസർകോട് ഗവ. കോളജ്), ഖാലിദ് നവാബ് ദാദ് കോഡ, ഷഹീൻ ദാഹി ഷാമ്പി ജഹീ അൽബ്ലൂഷി (ഇമറാത്തി ഡയറക്ടേഴ്സ്) എന്നിവരാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ.
വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് പോൾ ടി. ജോസഫ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.എസ് ദീപു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ നൗഷാദ് മുഹമ്മദ് ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ബോർഡ് മെംബർമാരായ മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, സാനു മാത്യു, ഖാലിദ് നവാബ് ദാദ് കോഡ, ഷഹീൻ ദാഹി ഷാമ്പി ജഹീ അൽബ്ലൂഷി എന്നിവർ സംസാരിച്ചു. വിവിധ കോളജ് അലുമ്നി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.