സ​ൽ​മാ​ൻ​രാ​ജാ​വും കി​രീ​ടാ​വ​കാ​ശി, അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും

നേപ്പാൾ ദുരന്തം; അനുശോചിച്ച് സൗദി ഭരണാധികാരികൾ നേപ്പാളിലെ പ്രകൃതിദുരന്തം

റി​യാ​ദ്: നേ​പ്പാ​ളി​​ന്റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ ഭ​ര​ണ​നേ​തൃ​ത്വം അ​നു​ശോ​ചി​ച്ചു. സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും നേ​പ്പാ​ൾ പ്ര​സി​ഡ​ന്റ് രാം​ച​ന്ദ്ര പൗ​ഡേ​ലി​ന് അ​യ​ച്ച പ്ര​ത്യേ​ക ടെ​ല​ഗ്രാം സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്.

വി​യോ​ഗ​ത്തി​ൽ ത​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​താ​പ​വും രേ​ഖ​പ്പെ​ടു​ത്തി​യ സൗ​ദി ഭ​ര​ണ​നേ​തൃ​ത്വം, നേ​പ്പാ​ൾ പ്ര​സി​ഡ​ന്റ്, ജ​ന​ങ്ങ​ൾ, വേ​ർ​പി​രി​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​രു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി. കാ​ണാ​താ​യ​വ​ർ സു​ര​ക്ഷി​ത​രാ​യി ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചെ​ത്ത​ട്ടെ​യെ​ന്ന് പ്ര​ത്യാ​ശി​ച്ച സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ൾ, നേ​പ്പാ​ൾ ജ​ന​ത​യെ എ​ല്ലാ​വി​ധ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളി​ൽ നി​ന്നും സ​ർ​വ​ശ​ക്ത​ൻ കാ​ത്തു​ര​ക്ഷി​ക്ക​ട്ടെ എ​ന്നും ആ​ശം​സി​ച്ചു.

Tags:    
News Summary - Nepal Disaster: Saudi Rulers Express Condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.