?????? ????????? ????? ??? ????????? ???????? ???? ???? ??????????? ????????? ?????? ?????????? ????? ????????? ?????????????? ??????? ??????? ???????????????

നയന്‍സ് ഫുട്‌ബാള്‍: പാറല്‍ യൂത്ത്‌സ് ക്ലബ് ജേതാക്കൾ

ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ നഖീല്‍ സംഘടിപ്പിച്ച ഒന്നാമത് നയന്‍സ്  ഫുട്‌ബോള്‍ ടൂര്‍ണമെൻറില്‍ പാറല്‍ യൂത്ത്‌സ് ക്ലബ്  ജിദ്ദ  ജേതാക്കളായി.   എഫ്.സി. റുഗാമയായിരുന്നു എതിരാളികൾ. ഫൈനലില്‍   രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എഫ്.സി റുഗാമയെ പരാജയപ്പെടുത്തുകയായിരുന്നു.  എഫ്.സി. റുഗാമക്ക് വേണ്ടി ഇര്‍ഷാദ് വളാഞ്ചേരി, സഫ്‌വാന്‍ എന്നിവരും പാറല്‍ യൂത്ത്‌സ് ക്ലബ് ജിദ്ദക്കു വേണ്ടി ഷഫീഖ്  രണ്ടും സി.കെ.റിയാസ് ഒന്നും ഗോളുകള്‍ നേടി.    സെക്കൻറ് റണ്ണര്‍ അപ്പിന് വേണ്ടി നടന്ന ലൂസേഴ്‌സ് ഫൈനലില്‍ യുനൈറ്റഡ് സ്‌പോര്‍ട്ടിങ് ഉമ്മുല്‍ ഖുറയെ പരാജയപ്പെടുത്തി അല്‍ നൂര്‍ സൂപ്പര്‍മാർക്കറ്റ് സുലൈമാനിയ ട്രോഫി സ്വന്തമാക്കി.  ശരീഫ് മാസ്റ്റര്‍,നൗഷാദ് ,സൈനുല്‍ ആബിദ്, അഫ്‌സല്‍, ഇബ്രാഹിം, റാസി കൊല്ലം, ഷഫീഖ് കൊണ്ടോട്ടി, ജുനൈദ്, സൈനുദീന്‍, ഷഫീഖ് എടവണ്ണ,  ഇല്യാസ്, ഗഫൂര്‍, റംഷീദ്, അന്‍വര്‍ സാദാത് ,റഷീദ് കൊണ്ടോട്ടി ,അബ്ദുല്‍ ജലീല്‍ എന്നിവര്‍ ട്രോഫികൾ സമ്മാനിച്ചു.   ടൂര്‍ണമെൻറ് കമ്മിറ്റി കണ്‍വീനര്‍ സുബൈര്‍ പാറലിെൻറ അധ്യക്ഷതയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശരീഫ് മാസ്റ്റര്‍ തിരൂര്‍ക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു.
അല്‍ അമീന്‍ മിനി മാര്‍ക്കറ്റ്, ഹോട്ടൽ ആൻറ് ബ്രോസ്റ്റ് മാനേജിങ് ഡയറക്ടർ അഫ്‌സല്‍ കോട്ടപ്പുറം, ഇന്ത്യ ഫ്രറ്റേണിട്ടി ഫോറം അല്‍ നഖീല്‍ പ്രസിഡൻറ് ഫൈസല്‍ മമ്പാട്, സെക്രട്ടറി റാഫി ബീമാപള്ളി എന്നിവർ സംസാരിച്ചു.  
ഷാഹുല്‍ ഹമീദ് , ഷാഫി മലപ്പുറം, സകരിയ്യ മങ്കട എന്നിവര്‍  ടൂര്‍ണമെൻറ് നിയന്ത്രിച്ചു.                                                                                                                                  
Tags:    
News Summary - nayans, football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.