ജിദ്ദ നവോദയ യാംബു ടൊയോട്ട യൂനിറ്റ് സംഘടിപ്പിച്ച യൂനിറ്റ് സമ്മേളനത്തിൽ നിന്ന്
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ടൊയോട്ട സമ്മേളനം സംഘടിപ്പിച്ചു.ഏരിയ ഓഫിസിൽ നടന്ന സമ്മേളനം ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് പാവറട്ടി ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് സമീർ മമ്പാട് അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ട്രഷറർ ബിഹാസ് കരുവാരകുണ്ടും സംഘടനാ റിപ്പോർട്ട് ഏരിയാ രക്ഷാധികാരി അജോ ജോർജും അവതരിപ്പിച്ചു.
അബ്ദുൽ ഷരീഫ് പൂതാനിയിൽ രക്തസാക്ഷി പ്രമേയവും നബീൽ നിലമേൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ, ഏരിയ കമ്മിറ്റിയംഗം ഗോപി മന്ത്രവാദി, രാജീവ് തിരുവല്ല എന്നിവർ സമ്മേളനത്തിന് സംസാരിച്ചു. രാജൻ പേരാമ്പ്ര സ്വാഗതവും ബിഹാസ് കരുവാരകുണ്ട് നന്ദിയും പറഞ്ഞു.യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായ വേങ്ങര സ്വദേശി അബ്ദുൽ ജബ്ബാർ കുനിയിലിനെ സമ്മേളനത്തിൽ അനുസ്മരിച്ചു.
ഏരിയ ജോ.സെക്രട്ടറി ഷൗക്കത്ത് മണ്ണാർക്കാട് സമർപ്പിച്ച പുതിയ കമ്മിറ്റിയുടെ പാനൽ യോഗം അംഗീകരിച്ചു. ഭാരവാഹികൾ: അബ്ദുൽ ഷരീഫ് (പ്രസി), ബിഷർ കരുവാരകുണ്ട് (വൈസ് പ്രസി), ആഷിഖ് ചടയമംഗലം (സെക്ര), ശശി ജയിംസ് (ജോ. സെക്ര), ബിഹാസ് കരുവാരകുണ്ട് (ട്രഷ), രഞ്ചിത്ത് കറുകയിൽ (ജീവകാരുണ്യ കൺ), സമീർ മമ്പാട്, രാജൻ പേരാമ്പ്ര, റഊഫ് മണ്ണാംകുഴി, നബീൽ നിരമേൽ, ഫിറോസ് മുണ്ടയിൽ, സജീവ് അബ്ദുൽ മജീദ്, പ്രവീൺ, സുരേഷ് കുമാർ, അൻസിൽ, ഷൈജു ഫിലിപ്പ് (എക്‌സിക്യൂട്ടീവ് കമ്മിറ്റിയഗംങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.