റിയാദ് നവോദയ സംഘടിപ്പിച്ച ഇ.കെ. നായനാർ അനുസ്മരണവും ഇടതു സർക്കാർ സത്യപ്രതിജ്ഞ ആഘോഷവും
റിയാദ്: ഇടതു മന്ത്രിസഭയുടെ സത്യപ്രതിജ്ഞ റിയാദ് നവോദയ പ്രവർത്തകർ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. മന്ത്രിമാരായി ജനകീയരായ പുതുമുഖങ്ങളെ നിയമിച്ച് അസാധാരണ മാതൃകയും ധീരതയുമാണ് സി.പി.എം കാണിച്ചതെന്ന് നവോദയ സംഘടിപ്പിച്ച യോഗത്തിൽ ആമുഖപ്രഭാഷണം നടത്തിയ സെക്രട്ടറി രവീന്ദ്രൻ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കുവേണ്ടി ഈ സർക്കാർ നടപ്പാക്കിയ നിരവധി പദ്ധതികൾക്ക് തുടർച്ചയും ഒപ്പം പുതിയ പദ്ധതികളും പ്രതീക്ഷിക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത കുമ്മിൾ സുധീർ അഭിപ്രായപ്പെട്ടു. ഇ.എം.എസ് മുതൽ വി.എസ് വരെയുള്ള ഇടതു മന്ത്രിസഭകൾ നടപ്പാക്കിയ ജനക്ഷേമ വികസനപ്രവർത്തങ്ങൾ പിന്നീട് വരുന്ന യു.ഡി.എഫ് മന്ത്രിസഭകൾ അട്ടിമറിക്കുകയും സാമൂഹിക പുരോഗതിയെ പിന്നോട്ടടിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിനാണ് ഭരണത്തുടർച്ചയോടെ മാറ്റമുണ്ടായിരിക്കുന്നത്. കേരളത്തിെൻറ സമഗ്ര വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷക്കും ഈ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന പ്രതീക്ഷ പ്രസംഗകർ പങ്കുവെച്ചു. പുതിയ സർക്കാറിന് യോഗം ആശംസ അർപ്പിച്ചു.
കേരളത്തിെൻറ ജനപ്രിയ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സമര ജീവിതത്തെക്കുറിച്ചും മുഖ്യമന്ത്രി എന്ന നിലയിലുള്ള സംഭാവനകളെക്കുറിച്ചും നവോദയ അനുസ്മരിച്ചു. ഇന്നും കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്ത നഷ്ടമായി നായനാരുടെ വിയോഗം നിലനിൽക്കുന്നുവെന്ന് ബാബുജി അനുസ്മരിച്ചു. ആദ്യമായി പ്രവാസികൾക്കുവേണ്ടി ഒരു വകുപ്പിന് രൂപംനൽകിയ അദ്ദേഹത്തെ പ്രവാസി സമൂഹം എന്നും നന്ദിയോട് സ്മരിക്കുമെന്നും പ്രസംഗകർ കൂട്ടിച്ചേർത്തു. നായനാരുടെ ജീവചരിത്രം സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം അരുൺ വിവരിച്ചു. പ്രസിഡൻറ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്ലാഡ്സൻ, കലാം, ഷാജു പത്തനാപുരം, മനോഹരൻ, അമർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.