ന​വോ​ദ​യ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ വ​രോ​ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

നവോദയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ദമ്മാം: തൃക്കാക്കര മണ്ഡലത്തിലെ പ്രവാസികളെയും ദമ്മാമിലെ ഇടതുപക്ഷ അനുഭാവികളെയും ഒരുമിപ്പിച്ച് നവോദയ സാംസ്കാരികവേദി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. വികസനവും വികസന വിരുദ്ധപക്ഷവും തമ്മിൽ നടക്കുന്ന പോരാട്ടമാണ് തൃക്കാക്കരയിൽ നടക്കുന്നത്.

കേരള നവോത്ഥാനവും അതിന്റെ തുടർച്ചയെന്നോണം ഇ.എം.എസ് ഗവൺമെന്റ് നടപ്പാക്കിയ ഭൂപരിഷ്കരണം അടക്കമുള്ള വിപ്ലവകരമായ നിയമങ്ങളും അതിനുശേഷം വിവിധ ഇടതുപക്ഷ സർക്കാറുകൾ നടപ്പാക്കിയ ജനകീയാസൂത്രണമടക്കമുള്ള, കേരളത്തെ അടിമുടി മാറ്റിമറിച്ച വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് നവകേരള സങ്കൽപത്തിലൂടെ നിലവിലെ ഇടതുപക്ഷ സർക്കാർ മുന്നോട്ടുവെക്കുന്നത്. അതിന് ശക്തിപകരുന്നതായിരിക്കും തൃക്കാക്കരയിലെ വോട്ടർമാർ പോളിങ് ബൂത്തിൽ ചെയ്യുന്ന ഓരോ വോട്ടും. തെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫ് അംഗബലം സഭയിൽ നൂറായി ഉയർത്തുമെന്ന് പങ്കെടുത്ത് സംസാരിച്ചവർ പ്രത്യാശ പ്രകടിപ്പിച്ചു.

നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗതം പറഞ്ഞ ചടങ്ങിൽ കേന്ദ്ര ആക്ടിങ് പ്രസിഡന്റ് ജിൻസ് ലൂക്കോസ് അധ്യക്ഷത വഹിച്ചു. നവോദയ മുഖ്യരക്ഷാധികാരി ബഷീർ വരോട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നവോദയ രക്ഷാധികാരി രഞ്ജിത്ത് വടകര നവയുഗം പ്രതിനിധി ഷാജി മതിലകം, തൃക്കാക്കര മണ്ഡലത്തിലെ വോട്ടറും കിമ്മത്ത് അൽസിഹാ ഹോസ്പിറ്റൽ മാനേജറുമായ നാസർ ഖാദർ, ദമ്മാം ഇന്ത്യൻ എംബസി സ്കൂൾ മുൻ ചെയർമാനും ദാർ-അൽ സിഹാ ഹോസ്പിറ്റൽ ബിസിനസ് മാനേജറുമായ സുനിൽ മുഹമ്മദ്, നവോദയ കേന്ദ്ര രക്ഷാധികാരികളായ എം.എം നയിം, പവനൻ മൂലക്കീൽ, കേന്ദ്ര വനിതാവേദി കൺവീനർ രശ്മി രഘുനാഥ്‌ എന്നിവർ സംസാരിച്ചു. കേന്ദ്ര ആക്ടിങ് ട്രഷറർ രാജേഷ് ആനമങ്ങാട് നന്ദി പറഞ്ഞു.

Tags:    
News Summary - Navodaya Thrikkakara by-election convention organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.