ജിദ്ദ നവോദയ ശറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സോക്കർ ഫെസ്റ്റ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ വിജയിച്ച
സമ യുനൈറ്റഡ് ഇതിഹാദ് എഫ്.സിയും, വെറ്ററൻസ് വിഭാഗം ജേതാക്കളായ സോക്കർ എഫ്.സി ടീമും
ജിദ്ദ: ജിദ്ദ നവോദയ ശറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സോക്കർ ഫെസ്റ്റ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് പ്രൗഡോജ്ജ്വല സമാപനം. ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിലാഴ്ത്തിയ സീനിയർ ഫൈനൽ മത്സരത്തിൽ സമാ യുനൈറ്റഡ് ഇതിഹാദ് എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റീം എഫ്.സി യാംബുവിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. വെറ്ററൻസ് വിഭാഗത്തിലെ ഫൈനൽ മത്സരത്തിൽ സോക്കർ എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് ഏഷ്യൻ ടൈസ് സോക്കർ ഫ്രന്റ്സിനെയും പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
ടൂർണമെന്റ് സമാപന ചടങ്ങ് ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഫൈസൽ കോടശ്ശേരി അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട്, സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, ജെ.എഫ്.എഫ് പ്രതിനിധി നിഷാദ് വെളിയംകോട്, കാഫ് ലോജിസ്റ്റിക്സ് റീജ്യനൽ മാനേജർ റയാൻ, വിജയ് മസാല എം.ഡി ജോയ് മൂലൻസ്, അനുപമ ബിജുരാജ്, ജുനൈസ്, മുഹമ്മദ് മേലാറ്റൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
സീനിയർ വിജയികളായ ഇതിഹാദ് എഫ്.സിക്ക് കാശ് അവാർഡും ട്രോഫിയും സ്പോൺസർ ചെയ്ത കാഫ് ലോജിസ്റ്റിക്സിനു വേണ്ടി അജ്മൽ, റയാൻ എന്നിവർ കൈമാറി. വിജയ് മസാല സ്പോൺസർ ചെയ്ത റണ്ണേഴ്സ് പ്രൈസ് മണിയും ട്രോഫിയും ജോയ് മൂലൻസ് റീം എഫ്.സി ക്കു കൈമാറി. വെറ്ററൻസ് ചാമ്പ്യന്മാർക്കുള്ള ട്രോഫി സ്പോൺസർ ചെയ്ത കെ.എൽ 10 റസ്റ്റാറന്റിനു വേണ്ടി റംഷിയും പ്രൈസ് മണി സ്പോൺസർ ചെയ്ത സമാ യുനൈറ്റഡിന് വേണ്ടി ശംസാദും സോക്കർ എഫ്.സിക്ക് കൈമാറി. അമൽ വുഡ് സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫി കിസ്മത് മമ്പാടും സമ യുനൈറ്റഡ് റണ്ണേഴ്സ് പ്രൈസ് മണി ശംസാദും ഏഷ്യൻ ടൈംസ് ജിദ്ദ ഫ്രന്റ്സിന് കൈമാറി.
ഒ.ഐ.സി.സി റീജ്യനൽ പ്രസിഡന്റ് ഹകീം പാറക്കൽ, റീം അൽഉല ജനറൽ മാനേജർ സൗഫർ, സമാ യുനൈറ്റഡ് മാനേജിങ് ഡയറക്ടർ ശംസാദ്, മുസ്തഫ ബ്ലാക്ക് ആൻഡ് വൈറ്റ്, സുൽഫികർ ഏഷ്യൻ ടൈംസ്, ഹുസൈൻ ഫ്രണ്ടി, അൻവർ കരിപ്പ, സലാഹ് കാരാടൻ, ഇസ്ഹാഖ് പരപ്പനങ്ങാടി തുടങ്ങിയവർ ടീമംഗങ്ങളെ പരിചയപ്പെട്ടു. കൺവീനർ അമീൻ വേങ്ങൂർ സ്വാഗതവും ബിനു മുണ്ടക്കയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.