ഫാഷിസം വെട്ടിമുറിക്കുന്ന കലാസൃഷ്​ടികൾ: ‘ചിന്ത’ ചർച്ച ഇന്ന്​

റിയാദ്​: ‘ഫാഷിസം വെട്ടി മുറിക്കുന്ന കലാസൃഷ്​ടികൾ’ എന്ന വിഷയത്തിൽ റിയാദിലെ ചിന്ത സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ടേബിൾ ടോക്ക് വെള്ളിയാഴ്ച വൈകീട്ട്​ അഞ്ചിന്​ ബത്​ഹയിലെ ലുഹ ഹാളിൽ നടക്കും.

സംഘ് പരിവാറിനെ വിമർശിക്കുന്ന ഏതൊരു അഭിപ്രായത്തേയും കലാസൃഷ്​ടിയേയും കടന്നാക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ‘എമ്പുരാൻ’ സിനിമക്കെതിരെ ഉണ്ടായിട്ടുള്ളത്. റിലീസിന് ശേഷവും സ്വയം സിനിമയെ വെട്ടിമുറിക്കാൻ നിർമാതാക്കൾ നിർബന്ധിതരാവുന്ന ഭീതിതമായ സാഹചര്യമാണിന്നുള്ളത്.

വിശ്വാസ സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം ഒക്കെ ഇന്ന് ജനാധിപത്യ ഇന്ത്യയിൽ വിലക്കപ്പെട്ട കനികളാണ്. ഏറ്റവും ആനുകാലികമായ ഈ വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ പ്രവാസികളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.