ന​വോ​ദ​യ പ​ന്ത്ര​ണ്ടാം വാ​ർ​ഷി​ക​വും ഈ​ദ്-​ഓ​ണം ആ​ഘോ​ഷ​വും ഷി​ഹാ​ബ് കൊ​ട്ടു​കാ​ട്

ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ന​വോ​ദ​യ റി​യാ​ദ് പ​ന്ത്ര​ണ്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്​: ന​വോ​ദ​യ റി​യാ​ദ് പ​ന്ത്ര​ണ്ടാം വാ​ർ​ഷി​കാ​ച​ര​ണ​വും ഈ​ദ്- ഓ​ണം സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഷി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​യി ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തും ഏ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ന​വോ​ദ​യ​ക്ക് ക​ഴി​ഞ്ഞ​താ​യി ശി​ഹാ​ബ് പ്ര​ശം​സി​ച്ചു. സം​ഘ​ട​ന​യു​ടെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ വി​വ​രി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ അ​റ്റാ​ഷെ അ​ശ്വി​ൻ, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രാ​യ തു​ഷാ​ർ ഗാ​ന്ധി, ജി​ജോ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​സി​ഡ​ൻ​റ് ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി​യി​ൽ 41 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ബാ​ബു​ജി​ക്ക് അ​റ്റാ​ഷെ അ​ശ്വി​ൻ സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. പൂ​ക്കോ​യ ത​ങ്ങ​ൾ പൊ​ന്നാ​ട​യ​ണി​യി​ച്ചു. മാ​തൃ-​ശി​ശു സേ​വ​ന രം​ഗ​ത്ത് 30 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ല​ളി​താം​ബി​ക അ​മ്മ​ക്കു​ള്ള ഉ​പ​ഹാ​രം തു​ഷാ​ർ ഗാ​ന്ധി കൈ​മാ​റി. അ​ഞ്ജു സ​ജി​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ൽ മാ​വേ​ലി​യാ​യി വേ​ഷ​മി​ട്ട സി​ദ്ദീ​ഖി​നു​ള്ള ഉ​പ​ഹാ​രം ജി​ജോ കൈ​മാ​റി. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​ഹീ​റി​നു​ള്ള ഫ​ല​കം പ്ര​സി​ഡ​ൻ​റ് ബാ​ല​കൃ​ഷ്ണ​ൻ ന​ൽ​കി. സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

കു​മ്മി​ൾ സു​ധീ​ർ, അ​ഞ്ജു സ​ജി​ൻ, ബാ​ബു​ജി, ല​ളി​താം​ബി​ക അ​മ്മ, സ​ഹീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 10, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ന​വോ​ദ​യ കു​ടും​ബാം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ​ങ്കെ​ടു​ത്ത ക​ളി​ക​ളും ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ന്നു.

കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്​​റ്റ്​ പ്ര​സ്ഥാ​ന​ത്തി‍െൻറ പ്ര​ഥ​മ സെ​ക്ര​ട്ട​റി​യും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യു​മാ​യി​രു​ന്ന പി. ​കൃ​ഷ്ണ​പി​ള്ള​യെ അ​നു​സ്മ​രി​ച്ചു.

കൃ​ഷ്ണ​പി​ള്ള​യു​ടെ ജീ​വി​ത​ത്തെ കു​റി​ച്ചും സ​മ​ര​പോ​രാ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും ഷാ​ജു പ​ത്ത​നാ​പു​രം വി​വ​രി​ച്ചു. കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും ജാ​തി​ചൂ​ഷ​ണ​ത്തി​നെ​തി​രെ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലും ബ്രി​ട്ടീ​ഷു​കാ​രു​ടെ​യും സ​ർ സി.​പി​യു​ടെ​യും കി​രാ​ത​ഭ​ര​ണ​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ലും അ​തു​ല്യ സം​ഭാ​വ​ന​ക​ളാ​ണ് കൃ​ഷ്ണ​പി​ള്ള ന​ൽ​കി​യ​ത്. വ​ർ​ഗീ​യ​ത പ​ട​രു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് അ​തി​നെ ചെ​റു​ത്തു​തോ​ൽ​പി​ക്കാ​ൻ കൃ​ഷ്ണ​പി​ള്ള​യു​ടെ ജീ​വി​തം മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Navodaya Riyadh celebrated its twelfth anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.