ജിദ്ദ: നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കൺവെൻഷനോടനുബന്ധിച്ച് 'ആരവം 2022' കലാ, സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ പി.എം. മായിൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം സുഷീല ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം അബ്ദുറഹ്മാൻ, കേന്ദ്ര കുടുംബവേദി വനിത കൺവീനർ നിഷ നൗഫൽ, ഏരിയ കുടുംബവേദി കൺവീനർ ജോസഫ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ രക്ഷാധികാരി അനസ് ബാവ സ്വാഗതവും ജോയന്റ് സെക്രട്ടറി ഗ്രീവർ ചെമ്മനം നന്ദിയും പറഞ്ഞു.
പതിനാലാം രാവ് ഫെയിം റബീഉള്ള, വിജേഷ് ചന്ദ്രു, ഡോ. ഹാരിസ്, ബൈജു ദാസ്, ഫർസാന യാസിർ, അഭിലാഷ് സെബാസ്റ്റ്യൻ, നിധിൻ, ഇഖ്ബാൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. നാദിയ നൗഫൽ ചിട്ടപ്പെടുത്തിയ നവോദയ ബാലവേദി കുട്ടികളുടെ ഫ്യൂഷൻ ഡാൻസ്, അഭിലാഷ് സെബാസ്റ്റ്യൻ ചിട്ടപ്പെടുത്തിയ കുട്ടികളുടെ ഡാൻസ് ഹംറ യൂനിറ്റ് അംഗങ്ങളുടെ ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.