സാജിത് വർക്കല, റഷീദ് മണ്ണാർക്കാട്, സിതീക്കോയ, സമദ് ഒറ്റപ്പാലം
മക്ക: നവോദയ മക്ക ഏരിയ കമ്മിറ്റി ഷറായ യൂനിറ്റ് സമ്മേളനം 'അഭിമന്യൂ നഗറിൽ' സമാപിച്ചു. സമ്മേളനത്തിൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷറായ അൽ ബർഷ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനം ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സാജിദ് വർക്കല രക്തസാക്ഷി പ്രമേയവും മുഹമ്മദ് പാലോളി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് റഷീദ് മണ്ണാർക്കാടും ഏരിയ റിപ്പോർട്ട് ശിഹാബുദ്ദീൻ കോഴിക്കോടും അവതരിപ്പിച്ചു. റഷീദ് ഒലവക്കോട് പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. സുനി മുവാറ്റുപുഴ സ്വാഗതവും മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സാജിത് വർക്കല (പ്രസി.), മുജീബ് വേങ്ങര, സുനി മുവാറ്റുപുഴ (വൈ. പ്രസി.), റഷീദ് മണ്ണാർക്കാട് (സെക്ര.), മുഹമ്മദ് പാലോളി. ഇക്ബാൽ മമ്പാട് (ജോ. സെക്ര.), സിതീക്കോയ (ട്രഷ.), സമദ് ഒറ്റപ്പാലം (ജീവകാരുണ്യം കൺ.), ഹക്കീം ഒലവക്കോട്, ഉസ്മാൻ അങ്ങാടിപ്പുറം, റാഫി കുനിയിൽ, മുഹമ്മദ് കുട്ടി (നാണി), അസ്ലം (അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.