പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക്‌ നവോദയ ജുബൈൽ അനുശോചനയോഗം സംഘടിപ്പിച്ചപ്പോൾ

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് നവോദയ ജുബൈൽ ടൗൺ ഏരിയ കമ്മിറ്റി

ജുബൈൽ: ഏപ്രിൽ 22 ചൊവ്വാഴ്ച കശ്മീരിലെ പഹൽഗാം വിനോദ സഞ്ചാര മേഖലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക്‌ ജുബൈൽ ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ അനുശോചനയോഗം ചേർന്ന് കൊലചെയ്യപ്പെട്ട കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

ജുബൈൽ നവോദയ ഓഫീസിൽ നടന്ന പരിപാടിയിൽ ടൗൺ ഏരിയ പ്രസിഡന്റ് സഖാവ് അജയ് ആലുവ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ടൗൺ ഏരിയ ജോ.സെക്രട്ടറി ഹാരിസ് ഇല്ലിക്കൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി രാഗേഷ് ചാണയിൽ, ഏരിയ കമ്മിറ്റി അംഗം സുധീർ ഷംസുദ്ദിൻ, കോർണിഷ് യൂണിറ്റ് എക്സിക്യൂട്ടിവ് അംഗം സിജിൻ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു.

ഏരിയ ജോ സെക്രട്ടറി സുജീഷ് കറുകയിൽ സ്വാഗതവും ഏരിയ ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ സുബീഷ് വടകര നന്ദിയും പറഞ്ഞു.

Tags:    
News Summary - Navodaya Jubail Town Area Committee commemorates those killed in terrorist attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.