നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ദമ്മാം: ദമ്മാം റീജനൽ രക്ത ബാങ്കുമായി സഹകരിച്ച് കിഴക്കൻ പ്രവിശ്യയിൽ നവോദയ സാംസ്കാരിക വേദിയുടെ 20 ആം വാർഷികത്തിെൻറ ഭാഗമായി നടത്തുന്ന മൂന്നു മാസം നീണ്ടുനിൽക്കുന്ന രക്തദാന കാമ്പയിെൻറ നാലാം ഘട്ടം സംഘടിപ്പിച്ചു. അബ്ഖൈഖ്, അൽഅഹ്സ, മുബാരസ്സ് ഏരിയകളിലെ സ്ത്രീകളും പുരുഷന്മാരും അടക്കം നൂറോളം ആളുകൾ പങ്കെടുത്തു. ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ ജോളി ലോനപ്പൻ ഉദ്ഘാടന കർമം നിർവഹിച്ചു.
നവോദയയുടെ ഭാരവാഹികളായ ഇ.എം. കബീർ, നൗഷാദ് അകൊലത്ത്, ഗഫൂർ, ഹനീഫ മൂവാറ്റുപുഴ, വസന്ദകുമാർ, മധു, ചന്ദ്രശേഖർ, അഷറഫ്, ശ്രീജിത്, പ്രസന്നൻ, ബി.ഡി. അനിൽ, മനോജ് പുത്തൂരൻ, സുരയ്യ ഹമീദ്, മുസമ്മിൽ തുടങ്ങിയവർ പങ്കെടുത്തു. ആയിരത്തിൽപരം ആളുകളുടെ രക്തം നൽകുക എന്നതാണ് കാമ്പയിെൻറ ലക്ഷ്യം. കോവിഡിെൻറ പശ്ചാത്തലത്തിൽ രക്തത്തിെൻറ ആവശ്യകത വൻതോതിൽ വർധിക്കുകയും ദാതാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നവോദയ രൂപവത്കരണത്തിെൻറ 20ാം വാർഷികാചരണങ്ങളുടെ ഭാഗമായി രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.