നവയുഗം സാംസ്കാരിക വേദിയുടെ കേന്ദ്ര കലാവേദി ‘ഓൾഡ് ഈസ് ഗോൾഡ് - സീസൺ 2’ പരിപാടിയിൽനിന്ന്
ദമ്മാം: തൊണ്ണൂറുകളിൽ മലയാളികളുടെ ഹൃദയത്തിൽ തൊട്ട മധുരതരമായ മലയാള സിനിമാഗാനങ്ങൾ ഉൾപ്പെടുത്തി നവയുഗം സാംസ്കാരിക വേദിയുടെ കേന്ദ്ര കലാവേദി അവതരിപ്പിച്ച ‘ഓൾഡ് ഈസ് ഗോൾഡ് - സീസൺ 2’ സംഗീത സന്ധ്യ, ദമ്മാമിലെ മലയാളി പ്രവാസികൾക്ക് മറക്കാനാകാത്ത ഒരു സായാഹ്നം സമ്മാനിച്ചു. ദമ്മാം ബദർ ഹാളിൽ നടന്ന പരിപാടിയിൽ 30 ഓളം പ്രവാസി കലാകാരന്മാർ ഗാനങ്ങൾ ആലപിച്ചു. മലയാള സിനിമാഗാനങ്ങളിലെ ക്ലാസികും മെലഡിയും ഗസലും അടിപൊളി പാട്ടുകളും എല്ലാം സദസ്സിന് ഹരം പകർന്നു.
സുറുമി നസീം പരിപാടിയിൽ അവതാരകയായി. ജനറൽ സെക്രട്ടറി വാഹിദ് കാര്യറ, കേന്ദ്ര നേതാക്കളായ സാജൻ, മഞ്ജു മണിക്കുട്ടൻ, ഉണ്ണി മാധവൻ, ഷിബു കുമാർ, ഗോപകുമാർ, ദാസൻ രാഘവൻ, ബിജു വർക്കി, നിസാം കൊല്ലം, സഹീർഷ കൊല്ലം, മണിക്കുട്ടൻ, പ്രിജി കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, സജീഷ് പട്ടാഴി, സന്തോഷ് ചങ്ങോലി എന്നിവർ സംസാരിച്ചു.
നവയുഗം കേന്ദ്ര കലാവേദി സെക്രട്ടറി ബിനു കുഞ്ഞ്, പ്രസിഡന്റ് റിയാസ് മുഹമ്മദ്, സഹഭാരവാഹികളായ സാജി അച്യുതൻ, സംഗീതാ സന്തോഷ്, നവയുഗം കേന്ദ്രനേതാക്കളായ ശരണ്യ ഷിബു, ഇബ്രാഹീം, മഞ്ജു അശോക്, അമീന, രഞ്ജിത, സന്തോഷ്, രവി ആന്ത്രോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.