നവകേരള നിർമിതി: കേളി കുടുംബവേദി സഹായനിധി കൈമാറി

റിയാദ്: പ്രളയക്കെടുതിയിൽ തകർന്ന കേരളത്തി​​​െൻറ പുനർനിർമിതിക്ക് റിയാദിലെ കേളി കലാസാംസ്കാരിക വേദി സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് കുടുംബവേദി സ്വരൂപിച്ച സഹായം കൈമാറി. വേദി സെക്രട്ടറി സീബ അനിരുദ്ധൻ മുഖ്യരക്ഷാധികാരി ആക്ടിങ്​ കണ്‍വീനര്‍ കെ.പി.എം സാദിഖിന്​ ഫണ്ട് കൈമാറി. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ്‌ കുമാര്‍, ബി.പി രാജീവന്‍, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, പ്രസിഡൻറ്​ ദയാനന്ദന്‍ ഹരിപ്പാട്, ജോയിൻറ്​ സെക്രട്ടറി റഫീഖ്​ പാലത്ത്, സെക്രട്ടറിയേറ്റ് അംഗന്‍ റഷീദ് മേലേതിൽ, കുടുംബ വേദി പ്രസിഡൻറ്​ പ്രിയ വിനോദ്, ട്രഷറര്‍ ലീന സുരേഷ് എന്നിവര്‍ പ​െങ്കടുത്തു.

Tags:    
News Summary - navakerala nirmithi-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.