നാട്ടിലേക്ക് പോകുന്ന വഴി കുഴഞ്ഞുവീണ തൊടുപുഴ സ്വദേശി ബുറൈദയിൽ മരിച്ചു

ബുറൈദ: ആരോഗ്യപ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി ആശുപത്രിയിലെത്തി വൈകാതെ മരിച്ചു. ഇടുക്കി തൊടുപുഴ മലങ്കര ഇടവെട്ടി ചോലശ്ശേരിൽ ഹൗസിൽ അബ്ദുൽ അസീസാണ് (47) ശനിയാഴ്ച രാത്രി എട്ടിന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്.

ബുറൈദ ഫൈസിയയിലെ ഗ്രോസറിയിൽ ജോലി ചെയ്തിരുന്ന അബ്ദുൽ അസീസിന് കഴിഞ്ഞ ദിവസം സ്വകാര്യ ക്ലിനിക്കിലെ പ്രാഥമിക പരിശോധനയിൽ വൃക്ക തകരാർ കണ്ടെത്തുകയും വിദഗ്ധ പരിശോധനക്കായി നാട്ടിലേക്ക് പോകാൻ ഡോക്ടർമാർ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സുഹൃത്തുക്കളും തൊഴിലുടമയായ സ്വദേശിയും ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാൻ ഖസീം വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ശരീരം കുഴയുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. പരിശോധനക്കിടെ മരണം സംഭവിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചുവന്നത്.

പരേതരായ മീരാൻ, ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീന. ഏകമകൾ: അസീന. മരുമകൻ: റമീസ് റഷീദ്. മൃതദേഹം ബുറൈദയിൽ ഖബറടക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ ബുറൈദ കെ.എം.സി.സി രംഗത്തുണ്ട്. 


Tags:    
News Summary - native of Thodupuzha died in Buraida on his way to home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.