ചികിത്സയിലിരുന്ന മണ്ണാർക്കാട് സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: രോഗബാധിതനായി റിയാദിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. റിയാദ് മലസ് നാഷനൽ കെയർ ആശുപത്രിയിൽ പാലക്കാട് മണ്ണാർക്കാട് മൈലാമ്പാടം സ്വദേശി അബ്ദുൽ നാസർ മണ്ണെങ്കായി (51) ആണ് മരിച്ചത്. നാട്ടിൽ നിന്ന് അവധികഴിഞ്ഞെത്തി നാല് ദിവസം പിന്നിട്ടപ്പോൾ പക്ഷാഘാതം സംഭവിക്കുകയായിരുന്നു.

ശരീരത്തിന്റെ ഒരു ഭാഗം പൂർണമായി തളർന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിൽ തുടരുകയുമായിരുന്നു. 20 ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്ന അബ്ദുൽ നാസർ വ്യാഴാഴ്ച പുലർച്ചെ അന്ത്യം സംഭവിച്ചു. തുടർചികിത്സക്കായി ജൂലൈ 21ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കിടയിലാണ് മരണം സംഭവിച്ചത്. 28 വർഷമായി സൗദിയിലുള്ള അബ്ദുൽ നാസർ സ്വകാര്യ കമ്പനിയിൽ ഓഫീസ് സ്റ്റാഫ്‌ ആയി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: കുഞ്ഞീത് ഹാജി. മാതാവ്: സൈനബ. ഭാര്യ: റംല കോളശീരി. മക്കൾ: മുഹമ്മദ്‌ നിഷാദ്, മുഹമ്മദ്‌ ഷിബിലി, ഫാത്തിമ ലിൻഷാ, ഷദ ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനോപ്പം നൗഷാദ് കാടാമ്പുഴ, അഷറഫ് മണ്ണാർക്കാട്, ശിഹാബ് പുത്തേഴത് തുടങ്ങിയവർ രംഗത്തുണ്ട്.

Tags:    
News Summary - native of Mannarkkad who was under treatment died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.