ദേശീയ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ കാമ്പയിൻ റിയാദ് മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു

റിയാദ്: ദേശീയ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ കാമ്പയിൻ റിയാദ് മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം ചെയ്തു.

ഫസ്റ്റ് റിയാദ് ഹെൽത്ത് ക്ലസ്റ്ററുമായി സഹകരിച്ച് പബ്ലിക് ഹെൽത്ത് അതോറിറ്റിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) സെൻട്രൽ സെക്ടർ ബ്രാഞ്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അമീറ ബിൻത് അബ്ദുൽ മുഹ്സിൻ അൽറുസൈസിനും പബ്ലിക് ഹെൽത്ത് അതോറിറ്റി ജീവനക്കാരും ഗവർണറേറ്റ് പാലസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

സമൂഹ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കുറക്കുന്നതിനും പ്രത്യേകിച്ച് ഏറ്റവും രോഗപ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങൾക്കിടയിൽ ലക്ഷ്യമിട്ടുള്ള കാമ്പയിനിന്റെ വിശദീകരണം റിയാദ് ഗവർണർ കേട്ടു. പൊതുജനാരോഗ്യ അതോറിറ്റിയുടെ പ്രവർത്തനങ്ങളും ഗവർണർ അവലോകനം ചെയ്തു.

Tags:    
News Summary - National seasonal influenza vaccination campaign launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.