ജിദ്ദ: ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനായി സൗദി ദേശീയ ടീമിനെ കൊണ്ടുപോകുന്ന വിമാനം പുറത്തിറക്കി. ദേശീയ എയർലൈൻ കമ്പനിയായ ‘സൗദിയ’യുടെ ഏറ്റവും പുതിയ നിരയിലുള്ള വിമാനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ സൗദി ഫുട്ബാൾ ഫെഡറേഷൻ ചെയർമാൻ ആദിൽ ബിൻ മുഹമ്മദ് ഇസ്സത്ത് പെങ്കടുക്കുകയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനിൽ നിന്ന് ലഭിക്കുന്ന സഹകരണത്തിനും പ്രോത്സാഹനത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഫെഡറേഷനും സൗദി എയർലൈൻസും സഹകരിച്ച് ഇൗ വർഷത്തെ ലോകകപ്പ് രാജ്യത്തിന് അവിസ്മരണീയമാക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ജനറൽ അതോറിറ്റി േഫാർ സ്പോർട്സ് ചെയർമാൻ തുർക്കി അൽശൈഖിനും അദ്ദേഹം നന്ദി പറഞ്ഞു. ജൂൺ 14 ന് സൗദി അറേബ്യയും റഷ്യയുമാണ് മോസ്കോയിലെ ലുസ്നികി സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.