സ്ട്രൈക്കേഴ്സ് നെടുമങ്ങാട് ചാമ്പ്യൻ ട്രോഫിയുമായി
ദമ്മാം: പ്രവാസി മലയാളി ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ട്രിവാൻഡ്രം പ്രീമിയർ ലീഗ് (ടി.പി.എൽ) സീസൺ 5-ൽ സ്ട്രൈക്കേഴ്സ് നെടുമങ്ങാട് ജേതാക്കളായി. ദമ്മാമിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എം.ആർ 3 റോക്കേഴ്സിനെ പരാജയപ്പെടുത്തിയാണ് സ്ട്രൈക്കേഴ്സ് കിരീടം ചൂടിയത്. തിരുവനന്തപുരം സ്വദേശികളായ പ്രവാസികളെ ഉൾപ്പെടുത്തി ദമ്മാമിലെ എട്ട് പ്രമുഖ ക്ലബുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ഫൈനലിൽ മികച്ച പോരാട്ടം കാഴ്ചവെച്ച എം.ആർ 3 റോക്കേഴ്സ് റണ്ണേഴ്സ് അപ്പായപ്പോൾ, ഇഹാൻ അൽ അറേബ്യ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച രാജേഷ് മാൻ ഓഫ് ദ സീരീസ്, അലി അൻസാർ മികച്ച ബാറ്റ്സ്മാൻ, വിഷ്ണു മികച്ച ബൗളർ പുരസകാരങ്ങൾ നേടി. യൂസുഫ്, ഷംനാദ്, അജീബ്, ഷിബിൻ അബൂബക്കർ, ഷിബി ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് വിജയകരമായി പൂർത്തിയാക്കിയത്. തിരുവനന്തപുരം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് റെഞ്ജു രാജ്, സെക്രട്ടറി അശോക് കുമാർ, സന്തോഷ് ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു.മത്സരത്തോടനുബന്ധിച്ച് കായികതാരങ്ങൾക്കും കാണികൾക്കുമായി അൽ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും ഗ്രൗണ്ടിൽ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.