കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ ബിരിയാണി ചലഞ്ച് വിതരണോദ്ഘാടനം സാദിഖ് പറമ്പിൽ നിർവഹിച്ചപ്പോൾ
ജിദ്ദ: ലോക പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ജിദ്ദയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
ചിക്കൻ ബിരിയാണി മുൻകൂട്ടി ഓർഡർ സ്വീകരിച്ച് താമസസ്ഥലങ്ങളിൽ എത്തിച്ചു നൽകുകയായിരുന്നു. ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ കരുവാരകുണ്ട് പാലിയേറ്റിവ് കെയർ പ്രസിഡന്റ് സാദിഖ് പറമ്പിൽ, ഉസ്മാൻ കുണ്ടുകാവിലിന് നൽകികൊണ്ട് ബിരിയാണി വിതരണോദ്ഘാടനം നിർവഹിച്ചു.
കെ.പി.ജെ.സി പ്രസിഡന്റ് സി.ടി ഹാഫിദ്, ജനറൽ സെക്രട്ടറി ഗഫാർ മാട്ടുമ്മൽ ഇരിങ്ങാട്ടിരി, ട്രഷറർ ജാഫർ പുളിയക്കുത്ത്, ഭാരവാഹികളായ എം.പി.എ ലത്തീഫ്, അലി പരുത്തിക്കുന്നൻ പുന്നക്കാട്, ഹനീഫ കുരിക്കൾ, മുഹമ്മദ് എന്ന കുഞ്ഞാപ്പു പുൽവെട്ട, സുനീർ കുരിക്കൾ കണ്ണത്ത്, കെ.വി നൗഷാദ് തരിശ്, വി.പി ജാഫർ ഇപ്പുട്ടി, ഫിറോസ് പുഴക്കൽ, പി.കെ നൗഷാദ്, സി.ടി സജീർ, സുബൈർ തരിശ്, റഫീഖ് പുൽവെട്ട, ഹസ്സൻ പഴഞ്ഞീരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ടി.പി മാനുപ്പ തരിശ്, ഇ.കെ അലവി, ലുഖ്മാൻ കേരള, പി. ഫൈസൽ, ഫാസിൽ പറമ്പിൽ, അക്ബർ നാണി കേരള, ഇ.കെ കുട്ട്യാപ്പു, അനസ് അഷ്റഫ് റയാൻ, നിസാം പാറമ്മൽ, ബൈജു കൽകുണ്ട് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.