റിയാദ്: തലസ്ഥാന നഗരിയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ സ്റ്റേഷനുകൾക്കും പ്രധാന കേന്ദ്രങ്ങൾക്കും സമീപം അത്യാധുനിക പൊതു പാർക്കിങ് കേന്ദ്രങ്ങൾ വരുന്നു.
പദ്ധതിയുടെ വികസനത്തിനും നടത്തിപ്പിനുമായി റിമാത് റിയാദ് ഡെവലപ്മെന്റ് കമ്പനി, ഇന്നൊവേഷൻ ആൻഡ് ഡെവലപ്മെന്റ് ഫോർ ഇൻഫർമേഷൻ ടെക്നോളജി കമ്പനിയുമായി കരാർ ഒപ്പുവെച്ചു. ‘പാർക്ക് എവേ’ ആപ്ലിക്കേഷന്റെ മാതൃകമ്പനിയായ ഇന്നൊവേഷൻ കമ്പനിയാണ് നഗരത്തിലെ 17 പ്രധാന കേന്ദ്രങ്ങളിൽ ഉപരിതല പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നത്. ഏകദേശം 60,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 1700 മൊത്തം പാർക്കിങ് ഇടങ്ങൾ ഒരുക്കും. ശുഹദാഅ്, മൻസൂറ, സഹാഫ ഡിസ്ട്രിക്റ്റുകളിലായി റിയാദ് മെട്രോ സ്റ്റേഷനുകൾക്ക് സമീപം ഏഴ് സ്ഥലങ്ങളിലും നഗരത്തിലെ റഹ്മാനിയ, മുറബ്ബ, നസിരിയ എന്നീ ഡിസ്ട്രിക്റ്റുകളിലെ 10 സുപ്രധാന കേന്ദ്രങ്ങളിലുമാണ് ഈ പാർക്കിങ് സൗകര്യങ്ങൾ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.