കണ്ണമംഗലം സൗദി പ്രവാസി കൂട്ടായ്മ മൂന്നാമത് ഫുട്ബാൾ
ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശന ചടങ്ങ്
ജിദ്ദ: കണ്ണമംഗലം സൗദി പ്രവാസി കൂട്ടായ്മ മൂന്നാമത് ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച വൈകീട്ട് ആറിന് ജിദ്ദ ശാറ ഫലസ്തീനിലെ അൽവഹ സ്റ്റേഡിയത്തിൽ നടക്കും. അബീർ മെഡിക്കൽ ഗ്രൂപ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്കും ഹിലാൽ ഫുഡ്സ്റ്റഫ് ആൻഡ് കോൾഡ് സ്റ്റോർ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയാണ് ടീമുകൾ മാറ്റുരക്കുന്നത്.
ടൂർണമെന്റിന് മുന്നോടിയായുള്ള ട്രോഫി പ്രകാശനവും ഫിക്സർ നറുക്കെടുപ്പും കഴിഞ്ഞ ദിവസം നടന്നു. അബീർ മെഡിക്കൽ ഗ്രൂപ് പ്രതിനിധി മുഹമ്മദ് ഷഫീഖ് കുഞ്ഞാലി ട്രോഫി പ്രകാശനം നടത്തി. മജീദ് ചേറൂർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ജൂനിയർ, വെറ്ററൻസ് വിഭാഗങ്ങളിലായി നാല് വീതം ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ജൂനിയർ വിഭാഗം ആദ്യ റൗണ്ടിൽ സോക്കർ എഫ്.സി, അമിഗോസ് എഫ്.സിയെയും ഐ.ഐ.എസ്.ജെ, ജെ.എസ്.സി.എഫ്.സിയെയും നേരിടും.വെറ്ററൻസ് വിഭാഗം ആദ്യ റൗണ്ടിൽ ഹീറോസ് എഫ്.സിയും ഫ്രൈഡേ എഫ്.സിയും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ ഫുഡ് മോഡേൺ എഫ്.സി, അൽ മാസ് എഫ്.സിയെ നേരിടും. ഫിക്സർ നറുക്കെടുപ്പിന് കെ.സി. ഷരീഫ്, സലാഹുദ്ദീൻ വാളക്കുട എന്നിവർ നേതൃത്വം നൽകി. ജലീൽ കണ്ണമംഗലം, ഇല്യാസ് കണ്ണമംഗലം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് ചുക്കൻ സ്വാഗതവും സിദ്ദീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.