അവധി രണ്ടുനാളാക്കി; പുതിയ മാനം നൽകി ദേശീയദിനാഘോഷം

റിയാദ്​: ദേശീയദിനാഘോഷത്തിന്​​ പുതിയ മാനം നൽകി പൊതുഅവധി രണ്ടുനാളാക്കി സൽമാൻ രാജാവ്​ ഉത്തരവിട്ടു. സൗദി അറേബ്യൻ ഏകീകരണത്തി​​​​​െൻറ വാർഷികദിനമായ സെപ്​റ്റംബർ 23ന്​ മാത്രമായിരുന്നു ഇതുവരെയെങ്കിൽ​ ഇക്കുറി തൊട്ടടുത്ത ദിവസത്തേക്ക്​ കൂട്ടി നീട്ടി​. ഇതോടെ തിങ്കളാഴ്​ചയും പൊതുഅവധിയായി. 1932 സെപ്​റ്റംബർ 23നാണ്​ അബ്​ദുൽ അസീസ്​ രാജാവ്​ അറേബ്യയിലെ വിവിധ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച്​ സൗദി അറേബ്യ സ്ഥാപിച്ചത്​. അതി​​​​​െൻറ വാർഷികം ഇത്തവണ മുൻകാലങ്ങളെക്കാൾ പ്രൗഢോജ്ജ്വലമായി ഞായറാഴ്​ച രാജ്യമൊട്ടുക്ക്​ കൊണ്ടാടി. മുഴുവൻ നഗരങ്ങളും പട്ടണങ്ങളും തെരുവീഥികളും എടുപ്പുകളുമെല്ലാം പച്ചപുതച്ച്​ മിന്നിത്തിളങ്ങി.

ആകാശത്തും ഹരിത ശോഭ വിരിഞ്ഞു. ഒമ്പത്​ ലക്ഷം കരിമരുന്നുകളുടെ പ്രയോഗം ഗിന്നസ്​ റെക്കോർഡ്​ ഭേദിച്ചു. രാജ്യത്തെ 58 സ്ഥലങ്ങളിലാണ്​ കരിമരുന്ന്​ പ്രയോഗം നടന്നത്​. കമ്പപൂത്തിരികളുടെ വെളിച്ചം ആകാശത്ത്​ ദേശീയ പതാകയുടെ ഹരിത വർണം വരച്ചു. അതിൽ 300 ഡ്രോണുകൾ ലേസർ രശ്​മികൾ കൊണ്ട്​ രാജ്യമുദ്രയും ആപ്​തവാക്യവും എഴുതി. ഇതും മറ്റൊരു ​​ഗിന്നസ്​ റെക്കോർഡായി. ഇതിനിടെ 88ാം ദേശീയദിനം പ്രമാണിച്ച്​ സൽമാന രാജാവ്​ ഗുരുതര കുറ്റകൃത്യങ്ങളിൽ പെടാത്ത തടവുകാർക്ക്​ മോചനം പ്രഖ്യാപിച്ചു. താഇഫ്​ മേഖലയിലെ ജയിലുകളിൽ കഴിയുന്നവർക്കാണ്​ ഇൗ ആനുകൂല്യം.

ക്രിമിനൽ കേസുകളിൽ അല്ലാത്ത മറ്റ്​ കേസുകളിൽപെട്ട്​ ജയിലുകളിൽ കഴിയുന്ന മുഴുവനാളുകളേയും മോചിപ്പിക്കാനാണ്​ നിർദേശം. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ താഇഫ്​ സന്ദർശനത്തെ തുടർന്നാണ്​ രാജകൽപനയുണ്ടായത്​.
അതിനിടെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പുറപ്പെടുവിച്ച പ്രസ്​താവനയിൽ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ രാജ്യത്തി​​​​​െൻറ സമഗ്ര പരിവർത്തന പദ്ധതി ‘വിഷൻ 2030’​​​​​െൻറ ലക്ഷ്യ പൂർത്തീകരണത്തിനും ഇൗ വർഷത്തെ ഹജ്ജ്​ തീർഥാടനം വിജയകരമാക്കാനും സൗദി ജനത നൽകുന്ന സംഭാവനകളെ പ്രകീർത്തിച്ചു.

തലസ്ഥാന നഗരിയിലെ ആദ്യകാല ഭരണസിരാകേന്ദ്രമായിരുന്ന ബത്​ഹയിലെ മുറബ്ബ ഡിസ്​ട്രിക്​റ്റിലുള്ള റിയാദ്​ നാഷനൽ മ്യൂസിയത്തിലും ചേർന്നുള്ള അൽവത്വൻ പാർക്കിലും ശനിയാഴ്​ച മുതലേ ആഘോഷപരിപാടികൾ തുടങ്ങിയിരുന്നു. സൗദി കുടുംബങ്ങളടക്കം വൻ തിരക്കാണ്​ ഇവിടെ. റിയാദ്​ നഗരത്തി​​​​​െൻറ ആദ്യ ലാൻഡ്​ മാർക്കായ വാട്ടർ ടാങ്ക്​ ടവറും മ്യൂസിയം, കിങ്​ അബ്​ദുൽ അസീസ്​ ഹിസ്​റ്റോറിക്കൽ സ​​​​െൻറർ, ലൈബ്രറി കെട്ടിടങ്ങളും ദീപാലങ്കാരങ്ങൾ കൊണ്ട്​ പച്ചവെളിച്ചത്തി​​​​​െൻറ ഒരു മായികലോകം തന്നെ സൃഷ്​ടിച്ചിരിക്കുകയാണ്​. ഇൗ കാഴ്​ച തന്നെ ഹൃദയഹാരിയാണ്​. മുൻകാലങ്ങളിലെ പോലെ ഇത്തവണയും ഗൂഗ്​ൾ പച്ചവർണമണിഞ്ഞ ഡൂഡിലുണ്ടാക്കി സൗദി ആഘോഷത്തിൽ പങ്കാളിയായി. ആദ്യകാല തപാൽ മുദ്ര ഡൂഡിലിൽ പതിച്ചാണ്​ ഏറ്റവും വലിയ ബ്രൗസർ എൻജിൻ സൗദിയെ ആദരിച്ചത്​.

Tags:    
News Summary - national day-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.