റിയാദ്: 95ാമത് ദേശീയദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾക്കും കിഴിവുകൾക്കുമുള്ള ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിലെ ഫീൽഡ് ടീമുകൾ രാജ്യത്തുടനീളമുള്ള മാർക്കറ്റുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും 6,300 പരിശോധനകൾ നടത്തി. ലൈസൻസുകളും ഉപഭോക്താക്കൾക്ക് അവ അവതരിപ്പിക്കുന്നതും സംഘം പരിശോധിച്ചു.
ലൈസൻസിലുള്ള യഥാർഥ കിഴിവുകളും ഓഫറുകളും, കിഴിവ് നിരക്കുകൾ, വില ടാഗുകൾ അല്ലെങ്കിൽ ഡിസ്കൗണ്ടിന് മുമ്പും ശേഷവുമുള്ള വില ഉൾപ്പെടെയുള്ള ഇലക്ട്രോണിക് പ്രൈസ് റീഡറുകൾ, എക്സ്ചേഞ്ച്, റിട്ടേൺ നയം എന്നിവ പാലിക്കുന്നുണ്ടെന്ന് സംഘം ഉറപ്പുവരുത്തി.
ഡിസ്കൗണ്ടുകളുടെയും വാണിജ്യ ഓഫറുകളുടെയും നിയമസാധുത പരിശോധിക്കാൻ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ലൈസൻസിൽ ദൃശ്യമാകുന്ന ബാർകോഡ് സ്കാൻ ചെയ്ത്, ഡിസ്കൗണ്ടുകളുടെ തരം, ശതമാനം, ദൈർഘ്യം, സ്ഥാപനത്തിന്റെ ഡേറ്റ എന്നിവയുൾപ്പെടെ പ്രസക്തമായ എല്ലാ ഡേറ്റയും കാണണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.