ജിദ്ദ: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെ റോഷൻ വാട്ടർഫ്രണ്ടിൽ റോയൽ സൗദി എയർഫോഴ്‌സിന്റെ നേതൃത്വത്തിൽ അമ്പരപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനം അരങ്ങേറി. എഫ്-15, ടൈഫൂൺ, ടൊർണാഡോ തുടങ്ങിയ യുദ്ധവിമാനങ്ങൾ അണിനിരന്ന വ്യോമാഭ്യാസ പ്രകടനം കാണികൾക്ക് ആവേശക്കാഴ്ചയായി. സൗദി സൈന്യത്തിന്റെ അഭിമാനം വിളിച്ചോതുന്ന രൂപങ്ങൾ ആകാശത്ത് സൃഷ്ടിച്ച് പൈലറ്റുമാർ കാണികളുടെ കൈയ്യടി നേടി.
ദേശീയ സൈനിക വികസനത്തിന്റെയും വ്യോമ പ്രതിരോധ ശേഷിയുടെയും തിളക്കമാർന്ന നേട്ടങ്ങൾ വിളിച്ചോതുന്ന ഈ പ്രകടനം കാണുന്നതിനായി ആയിരക്കണക്കിന് സന്ദർശകരും താമസക്കാരും റോഷൻ വാട്ടർഫ്രണ്ടിൽ തടിച്ചുകൂടി. സൗദി പൈലറ്റുമാരുടെ വൈദഗ്ധ്യവും കൃത്യതയും വ്യക്തമാക്കുന്ന ഈ പ്രകടനങ്ങളോട് കാണികൾ ആവേശപൂർവ്വം പ്രതികരിച്ചു. രാജ്യത്തിന്റെ സൈനിക ശക്തിയുടെ പ്രദർശനം കൂടിയായ ഈ വ്യോമാഭ്യാസം ദേശീയ ദിനാഘോഷങ്ങളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.