ദേശീയദിനാഘോഷം; ഖമീസ് മുഷൈത്തിലും മിന്നുന്ന പ്രകടനങ്ങൾ

ഖമീസ് മുഷൈത്ത്: ഖമീസ് മുഷൈത്ത് ഗവർണറേറ്റിലെ ജനങ്ങൾ വർണാഭമായ പരിപാടികളോടെ ദേശീയ ദിനം ആഘോഷിച്ചു. രാജ്യത്തോടുള്ള കൂറും സ്നേഹവും വിളിച്ചോതുന്നതായിരുന്നു ആഘോഷങ്ങൾ. ദേശീയ അഭിമാനം ഉയർത്തിപ്പിടിക്കുന്ന വിവിധതരം നാടൻ കലാപ്രകടനങ്ങൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പ്രിൻസ് സുൽത്താൻ കൾച്ചറൽ സെന്ററിൽ രാജ്യത്തിന്റെ വികസന യാത്രയെക്കുറിച്ചുള്ള ഒരു വീഡിയോ പ്രദർശിപ്പിച്ചു. കിങ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ സഊദ് രാജ്യത്തെ ഏകീകരിച്ചതിന് ശേഷമുള്ള പുരോഗതിയുടെയും വളർച്ചയുടെയും കഥ പറയുന്നതായിരുന്നു ഈ വീഡിയോ. ദേശീയ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന കവിതകളും പരിപാടിയിൽ അവതരിപ്പിച്ചു.

Tags:    
News Summary - National Day celebration; Dazzling performances at Khamis Mushait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.