കേ​ളി ബ​ത്ഹ ഏ​രി​യ സെ​മി​നാ​ർ കേ​ന്ദ്ര സാം​സ്‌​കാ​രി​ക ക​മ്മി​റ്റി അം​ഗം നൗ​ഫ​ൽ പൂ​വ്വ​ക്കു​റു​ശ്ശി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വികസനക്കുതിപ്പിന് സങ്കുചിത രാഷ്ട്രീയം വെടിയണം -കേളി സെമിനാർ

റിയാദ്: കേളി കലാസാംസ്‌കാരികവേദി 11ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഒമ്പതാമത് ബത്ഹ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. 'നവകേരള നിർമിതിയുടെ ഇടതു മാതൃക' വിഷയത്തിൽ നടത്തിയ സെമിനാർ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗവും മലസ് ഏരിയ പ്രസിഡൻറുമായ നൗഫൽ പൂവ്വക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. ഏരിയ സാംസ്കാരിക കമ്മിറ്റി അംഗം കെ.ടി. ബഷീർ മോഡറേറ്ററായി. സാംസ്‌കാരിക കമ്മിറ്റി അംഗം മൂസ കൊമ്പൻ പ്രബന്ധം അവതരിപ്പിച്ചു.

വിവിധ യൂനിറ്റുകളെ പ്രതിനിധാനംചെയ്ത് നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു. ആദ്യ ഇ.എം.എസ് മന്ത്രിസഭ മുതൽ പിണറായി സർക്കാർ വരെയുള്ള ഇടതു സർക്കാറുകൾ ഒട്ടനവധി പ്രതിസന്ധികളെയും എതിർപ്പുകളെയും മറികടന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് കേരളത്തിന്റെ വികസനക്കുതിപ്പിന് തുടക്കമിട്ടതെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. വികസനക്കുതിപ്പിന് സങ്കുചിത രാഷ്ട്രീയം വെടിയണമെന്നും ലോകോത്തര നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കാൻ ഒറ്റക്കെട്ടായി നീങ്ങണമെന്നും ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ ഒരു സംസ്ഥാനമാണ് കേരളമെന്നത് കേന്ദ്ര ഭരണകൂടം ഓർക്കണമെന്നും സംസ്ഥാനത്തിന്റെ കുതിപ്പ് രാജ്യത്തിന്റെ കുതിപ്പുതന്നെയാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ, സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, ജോയൻറ് സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കൂട്ടായി, ബത്ഹ ഏരിയ കമ്മിറ്റി പ്രസിഡൻറ് രാമകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം വിനോദ് മലയിൽ, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ രജീഷ് പിണറായി എന്നിവർ സംസാരിച്ചു. ഏരിയ ജോയൻറ് സെക്രട്ടറി മുരളി കണിയാരത്ത് നന്ദി പറഞ്ഞു.

Tags:    
News Summary - Narrow politics should be fired for the sake of development - Keli Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.