Posted On
date_range Updated On
date_range സൗദിയിലും യോഗ: സന്തോഷം പ്രകടിപ്പിച്ച് മോദിയുടെ ട്വീറ്റ്
ജിദ്ദ: സൗദിയിൽ യോഗക്കു ലഭിക്കുന്ന സ്വീകാര്യതയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോ ദി സന്തുഷ്ടി പ്രകടിപ്പിച്ചു. യോഗ ലോകം മുഴുവൻ പരക്കുന്നു. യോഗേയാടുള്ള സൗദി അറേബ്യയുടെ ആവേശത്തെ പ്രശംസിച്ചാണ് മോദിയുടെ ട്വീറ്റ്. ജിദ്ദയിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ കോൺസുലേറ്റിെൻറ ആഭിമുഖ്യത്തിൽ യോഗദിനാചരണം നടന്നിരുന്നു. യോഗാചാരിണി സൗദി സ്വദേശിനി നൗഫ് മർവായിക്ക് കഴിഞ്ഞ വർഷം ഇന്ത്യ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
കഴിഞ്ഞ വർഷം മുതലാണ് സൗദിയിൽ യോഗദിനം വിപുലമായി ആചരിച്ചുതുടങ്ങിയത്. ഇൗ വർഷം കൂടുതൽ സ്ഥലങ്ങളിൽ വിദേശികളും സ്വദേശികളും പെങ്കടുക്കുന്ന യോഗദിനാചരണ പരിപാടികൾ നടന്നുവരുകയാണ്. ഇതുസംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റിെൻറ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ റിട്വീറ്റ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.