??????? ?????????????? ??????? ???????? ???????? ?????? ??? ??????????????. ??????? ?????? ???????, ?????? ???? ????????? ??? ??????? ????? ??????? ?????

നഖ്​വി എത്തി; ഹജ്ജ്​  കരാർ ഇന്ന്​ ഒപ്പിടും

ജിദ്ദ: സൗദി ഹജ്ജ്​ മന്ത്രാലയവുമായി ഇൗ വർഷത്തെ ഹജ്ജ്​ കരാർ ഒപ്പിടാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വി ജിദ്ദയിലെത്തി. ഞായറാഴ്​ച ഉച്ചക്ക്​ ഹജ്ജ്​ മന്ത്രാലയം ഒാഫീസിലാണ്​ ഒപ്പിടൽ ചടങ്ങ്​. ശനിയാഴ്​ച രാവിലെ ജിദ്ദയിൽ വിമാനമിറങ്ങിയ മന്ത്രിയും സംഘവും നേരെ മക്കയിലെത്തി ഉംറ നിർവഹിച്ചു. അംബാസഡർ അഹമദ്​ ജാവേദ്​, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​ എന്നിവരും മന്ത്രിയെ അനുഗമിച്ചു. കഴിഞ്ഞവർഷം 1,70,000 ഒാളം ഇന്ത്യക്കാർക്കാണ്​ ഹജ്ജിന്​ അവസരം ലഭിച്ചത്​. ഇത്തവണയും ഇതിന്​ മാറ്റമുണ്ടാകാൻ സാധ്യതയില്ല. അടുത്ത ബന്ധുവായ പുരുഷ​​െൻറ (മെഹ്​റം) തുണയില്ലാതെ ഹജ്ജിന്​ പോകാൻ ഇത്തവണ സൗദി അറേബ്യ സ്​ത്രീകൾക്ക്​ അനുമതി നൽകിയിട്ടുണ്ട്​. സൗദിയുമായി ഹജ്ജ്​ കരാർ ഒപ്പിടുന്ന എല്ലാ രാജ്യങ്ങൾക്കും ഇൗ ഇളവ്​ ലഭിക്കും. ഇൗ വർഷത്തെ ഹജ്ജിന്​ ഇതുപ്രകാരമായിരിക്കും കേ​ന്ദ്ര ന്യൂനപക്ഷ മ​ന്ത്രാലയം നടപടി സ്വ​ീകരിക്കുക. മൊത്തം 1,300 വനിതകൾക്കാകും ഇത്തവണ ഇങ്ങനെ ഹജ്ജിനെത്താൻ ഇന്ത്യയിൽ അനുമതി ലഭിക്കുകയെന്ന്​ കരുതപ്പെടുന്നു. 
Tags:    
News Summary - Nakhvi Reached Saudi Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.