ന​ജ്​​മു​ദ്ദീ​ൻ

പ്രാർഥനകൾ വിഫലം; നജ്മുദ്ദീൻ വിടവാങ്ങി

അൽഅഹ്സ: പ്രിയപ്പെട്ടവരുടെ പ്രാർഥനകൾ വിഫലമാക്കി നജ്മുദ്ദീൻ വിടവാങ്ങി. അൽഅഹ്സയിൽ പ്രവാസിയായിരിക്കെ അർബുദ ബാധിതനായി ചികിത്സക്കായി നാട്ടിലെത്തിച്ച കൊല്ലം പള്ളിമുക്ക് പി.ടി. നഗർ പഴയാറ്റിൻ കുഴി സ്വദേശി എസ്.എ. റസാഖിന്റെ മകൻ നജ്മുദ്ദീൻ (56) ആണ് മരണത്തിന് കീഴടങ്ങിയത്.

15 വർഷമായി അൽഅഹ്സക്ക് സമീപം ശുവൈഖിൽ ആശാരിയായി ജോലിചെയ്യുകയായിരുന്ന അദ്ദേഹം. നവയുഗം സാംസ്കാരിക വേദിയുടെ സജീവപ്രവർത്തകനായിരുന്നു. മജ്ജയിൽ അർബുദം ബാധിച്ചതിനെത്തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പെട്ടെന്ന് കൊണ്ടുപോകുകയായിരുന്നു. പാവപ്പെട്ട കുടുംബാംഗമായ അദ്ദേഹത്തിന്റെ തുടർ ചികിത്സക്കായി നവയുഗം ശുവൈഖ് യൂനിറ്റിന്റെ നേതൃത്വത്തിൽ ചികിത്സ സഹായം സ്വരൂപിച്ച് കഴിഞ്ഞയാഴ്ച കൈമാറിയിരുന്നു.

എന്നാൽ, ചികിത്സക്കൊന്നും രക്ഷിക്കാനാകാതെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. നജുമുദ്ദീന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Najumuddin Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.