നജ്റാൻ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തക കൺവെൻഷനും കുടുംബസംഗമവും സംഘടിപ്പിച്ചു.‘ഈദ് പൊലിവ് സീസൺ രണ്ടി’ന് സമാപനം കുറിച്ചുകൊണ്ട് ഖാലിദിയ അൽ ജൂദി റിസോർട്ടിൽ (വാദി റോഡ്) നടന്ന പ്രവർത്തക കൺവെൻഷനിൽ സെക്രട്ടറി അബ്ദുസ്സലീം ഉപ്പള അധ്യക്ഷത വഹിച്ചു. നജ്റാൻ കെ.എം.സി.സി പ്രസിഡൻറ് അബ്ദുസ്സലാം പൂളപ്പൊയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര, നിസാർ ഫൈസി, കരീം കോഴിക്കോട്, ഷറഫുദ്ദീൻ ചാവക്കാട് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുടുംബസംഗമവും കെ.എം.സി.സി പ്രവർത്തകരുടെ കലാപരിപാടികളും നടന്നു. കുടുംബങ്ങളുടെയും കുട്ടികളുടെയും കലാപ്രകടനങ്ങൾ സദസ്സിന് ആഘോഷ രാവ് തന്നെ സമ്മാനിച്ചു. ചെയർമാൻ അബ്ദുൽ ജബ്ബാർ, ബഷീർ കരിങ്കല്ലത്താണി, ഉസ്മാൻ കാളികാവ്, അബ്ദുറസാഖ് ഹംസ, മൊയ്തീൻ പടപ്പറമ്പ്, ജാബിർ ആരാമ്പറം, സൈനുദ്ദീൻ മഞ്ചേശ്വരം തുടങ്ങിയവരെ ചടങ്ങിൽ ഫലകം നൽകി ആദരിച്ചു.കുടുബസംഗമത്തിലെ പ്രത്യേക പുരസ്കാരത്തിന് സമീറ കരീം, ബാസിദ അൻവർ എന്നിവർ അർഹരായി. ജാബിർ സ്വാഗതവും നസീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.