ദമ്മാം കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ഇഫ്താർ മീറ്റും പ്രവർത്തക സംഗമവും ഫൈസൽ കൊടുമ ഉദ്ഘാടനം ചെയ്യുന്നു
അൽ ഖോബാർ: ദമ്മാം കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ഇഫ്താർ മീറ്റും പ്രവർത്തക സംഗമവും നടന്നു. അൽ ഖോബാർ റഫ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വനിതകളും കുട്ടികളും അടക്കം നൂറിൽ പരം ആളുകൾ പങ്കെടുത്തു. കിഴക്കൻ പ്രവിശ്യാ കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡൻറ് ഫൈസൽ ഉദ്ഘാടനം ചെയ്തു. അജ്മൽ മദനി വാണിമേൽ റമദാൻ സന്ദേശം നൽകി.
ഈസ്റ്റേൺ പ്രോവിൻസ് കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. ജില്ല ഓർഗനൈസിങ് സെക്രട്ടറി റിയാസ് അഹമ്മദ്, ട്രഷറർ ഷറഫു കൊടുവള്ളി, ഒ.പി. ഹബീബ്, ഹബീബ് പൊയിൽതൊടി, മുഹമ്മദ് പുതുക്കുടി എന്നിവർ സംസാരിച്ചു.
അഫ്സൽ നാദാപുരം അധ്യക്ഷത വഹിച്ചു. അസ്ഹർ ജമാൽ അടുക്കത്ത് സ്വാഗതവും അമീർ നാദാപുരം നന്ദിയും പറഞ്ഞു. മുഹമ്മദ് വാണിമേൽ, ഷൗക്കത്ത് വാണിമേൽ, ടിം.എം. ജമാൽ, ഫാസർ അടുക്കത്ത്, അഷ്റഫ് ദേവർകോവിൽ, സമീർ ടീ ടൈം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.