കേ​ര​ള വി​സാ​ഡ്​ ക്രി​ക്ക​റ്റി​ൽ ജേ​താ​ക്ക​ളാ​യ എം.​ഡ​ബ്ല്യു.​സി.​സി

കേ​ര​ള വി​സാ​ഡ്​ ക്രി​ക്ക​റ്റി​ൽ എം.​ഡ​ബ്ല്യു.​സി.​സി ജേ​താ​ക്ക​ൾ

റി​യാ​ദ്​: കേ​ര​ള വി​സാ​ഡ് ക്രി​ക്ക​റ്റ് ക്ല​ബി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​യാ​ദി​ൽ ന​ട​ന്ന വി​സാ​ർ​ഡ് പ്രീ​മി​യ​ർ ലീ​ഗി​ൽ മ​ല​ബാ​ർ വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് (എം.​ഡ​ബ്ല്യു.​സി.​സി) ചാ​മ്പ്യ​ന്മാ​രാ​യി.

20 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് റി​യാ​ദ് സു​ലൈ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യ ടൂ​ർ​ണ​മെ​ന്റി​ന്റെ ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ മാം​ഗ​ളൂ​ർ പ്രൈ​ഡി​നെ 52 റ​ൺ​സി​ന് തോ​ൽ​പി​ച്ചാ​ണ് എം.​ഡ​ബ്ല്യു.​സി.​സി ജേ​താ​ക്ക​ളാ​യ​ത്. വി​സാ​ർ​ഡ് മാ​നേ​ജ്മെ​ന്റി​ൽ​നി​ന്ന് എം.​ഡ​ബ്ല്യു.​സി.​സി കാ​പ്റ്റ​ൻ ഇ​ഹ്സാ​ൻ ട്രോ​ഫി ഏ​റ്റു​വാ​ങ്ങി. ഫൈ​ന​ലി​ലെ താ​ര​മാ​യി എം.​ഡ​ബ്ല്യു.​സി.​സി​യു​ടെ റി​സ്​​വി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ടൂ​ർ​ണ​മെൻറി​ലു​ട​നീ​ളം മി​ക​ച്ച ബൗ​ളി​ങ്​ പു​റ​ത്തെ​ടു​ത്ത എം.​ഡ​ബ്ല്യു.​സി.​സി​യു​ടെ ബൗ​ള​ർ റാ​സി​ക്ക് ടൂ​ർ​ണ​മെൻറി​ലെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്നു. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ റോ​യ​ൽ ക്രി​ക്ക​റ്റ് ക്ല​ബ് ഹൈ​ലൈ​റ്റ്​​സ് ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച താ​ര​മാ​യി മാം​ഗ​ളൂ​ർ പ്രൈ​ഡി​െൻറ പാ​ഷാ ജു​നൈ​ദി​നെ​യും മി​ക​ച്ച ബൗ​ള​റാ​യി മാം​ഗ​ളൂ​ർ പ്രൈ​ഡി​ന്റെ അ​ഫ്സാ​നെ​യും മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി യൂ​ത്ത് ഇ​ന്ത്യ​യു​ടെ റ​ഹ്​​മാ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - M.W.C.C Winners in Kerala Wizard Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.